20 കാരി ശ്രീലക്ഷ്മി 45 കാരനെ പ്രണയിക്കുന്ന നീയും ഞാനും: വിശേങ്ങൾ തുറന്നു പറഞ്ഞ് താരം

2678

കോവിഡ് മഹാമാരി മൂലം ഉണ്ടായ ഈ ലാക്ഡൗൺ കാലത്ത് പുറത്ത് വന്നത്. സിനിമാ താരങ്ങളെക്കാൾ കൂടുതൽ സീരിയൽ താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു. അതേ പോലെ സിനിമാ സീരിയൽ താരങ്ങളുടെ പഴയകാല കഥകളും ലോക്ഡൗണിൽ വൈറലായിരുന്നു.

സൂപ്പർ ഹിറ്റായി കൊണ്ടിരിക്കുന്ന പ്രമുഖ സീരിയലുകളിലെ പല നടിമാരും ലോക്ഡൗണിനിടെ വിവാഹം കഴിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇടക്കാലത്ത് ഷൂട്ടിങ്ങ് പകുതി വഴി നിർത്തി വെക്കേണ്ടി വന്നിരുന്നെങ്കിലും മിക്ക സീരിയലുകളും കണ്ട പാതിയെക്കാൾ മികച്ചതായി രണ്ടാം പകുതി എത്തിയിരിക്കുകയാണ്.

Advertisements

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഏവർക്കും അറിയാം. വ്യത്യസ്തമായ പ്രമയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക ശ്രദ്ദ നേടിയ പരമ്പരയാണ് സീ കേരളത്തിന്റെ നീയും ഞാനും. സീരിയലിലെ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്ന നടി സുസ്മിതയുടെ വിശേഷങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. 45കാരനായ രവിവർമൻ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ പ്രമേയം.

പുതുമയുളള പ്രമേയമായതിനാൽ തന്നെ ആരാധകർ വളരെ താത്പര്യത്തോടു കൂടിയാണ് പരമ്പര ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ചിത്രയുടെ ഓഡിഷനിലൂടെയാണ് സീരിയലിലെ നായികയാവാനുള്ള അവസരം സുസ്മിതയെ തേടി എത്തുന്നത്.

സീരിയലിലെ ശ്രീലക്ഷ്മി എന്ന പാവം പെൺകുട്ടിയെ അവതരിപ്പിച്ച് വളരെ കുറഞ്ഞ കാലം കൊണ്ടാണ് സുസ്മിത പ്രേക്ഷകപ്രശംസ നേടിയിരിക്കുന്നത്. ഇപ്പോൾ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്.

ഗുരുവായൂരാണ് സ്വദേശം. വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടൻ, അച്ഛമ്മ എന്നിവർ അടങ്ങുന്നതാണ് എന്റെ കുടുംബം. അഭിനയിക്കാൻ പോകുന്നതിന് കുടുംബം മുഴുവൻ നൽകുന്ന പിന്തുണ കൊണ്ടാണ് ഇവിടെ വരെ എത്താൻ സാധിച്ചതെന്നും സുസ്മിത പറയുന്നു. ഗുരുവായൂരപ്പൻ നൽകിയ അനുഗ്രഹവും തുണയുമൊക്കെയാണ് തനിക്ക് ധൈര്യം നൽകിയതെന്നും നടി പറയുന്നു

പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് നീയും ഞാനും.
45കാരനായ രവിവർമൻ എന്ന നായക കഥാപാത്രവും 20കാരിയായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഏറെ പുതുമയുള്ളൊരു കഥയാണ് നീയും ഞാനും പറയുന്നത്.

ശ്രീലക്ഷ്മി ആകാൻ എത്തും മുൻപേ മലർ എന്ന മ്യൂസിക്കൽ ആൽബമാണ് താൻ ചെയ്തതെന്ന് സുസ്മിത പറുന്നു. പക്ഷെ മിനിസ്‌ക്രീനിൽ എന്റെ ആദ്യ പ്രോജക്ടാണ് നീയും ഞാനും. പിന്നെ ചെറുപ്പം മുതൽ തന്നെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു. ഒരു നടി ആകണം എന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. അതിന് പൂർണ പിന്തുണ നൽകി കുടുംബവും ഒപ്പം ഉണ്ടായിരുന്നു.

നേരത്തെ അടയാള നാടകങ്ങളിൽ അച്ഛനും വല്യച്ഛനും ഒക്കെ അഭിനയിച്ചിരുന്നു എന്നല്ലാതെ വലിയ കലാപാരമ്പര്യം ഒന്നും തന്നെ ഇല്ല. നീയും ഞാനിലും എന്റെ അച്ഛനായി വേഷം ഇടുന്നത് ജെയിംസ് പാറക്കൽ ആണ്. രമ്യ സുധയാണ് അമ്മയായി എത്തുന്നത്. പിന്നെ ഹീറോ ഷിജുച്ചേട്ടനും. ഇവരുടെയൊക്കെ ഒപ്പം ആ ടീം മുഴുവനും എനിക്കും അഭിനയത്തിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും സുസ്മിത പറയുന്നു.

Advertisement