അന്ന് ആ തട്ടമിട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളെ കണ്ടപ്പോൾ തന്നെ മനസ്സിൽ വിചാരിച്ചു കെട്ടുന്നെങ്കിൽ ഇവളെപ്പോലൊരാളെ കെട്ടണമെന്ന്, പിന്നെ നടന്നത് കിടു ട്വിസ്റ്റ്: ഭാര്യയെകുറിച്ച് റഹ്മാൻ

796

ഒരു കാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും ഒരുപാട് മുകളിലായിരുന്ന താരമാണ് നടൻ റഹ്മാൻ. അക്കാലത്ത റഹ്മാനില്ലാത്ത മലയാള സിനിമയില്ലായിരുന്നു എന്ന് തന്നെ പറയാം. പിൽക്കാലത്ത് മമ്മൂട്ടിയും മോഹൻലാലും സൂപ്പരതാരങ്ങളായപ്പോഴും അവരുടെ സിനിമകളിലും രാജുമോനായോ ബാബുമോനായോ റഹ്മാൻ ഉറപ്പായിരുന്നു.

കൂടെവിടെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ 1983 ലാണ് റഹ്മാൻ മലയാള സിനിമയിലേക്കെത്തിയത്.. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റഹ്മാൻ ശ്രദ്ധേയനായിരുന്നു. സുന്ദരൻ കണ്ണുകളും ആരെയും മയക്കുന്ന പുഞ്ചിരിയും റഹ്മാന്റെ പ്രത്യേകതകളായിരുന്നു.

Advertisements

80കൾ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, റഹ്മാൻ. കാലത്തിന്റെ കുത്തൊഴുക്കിൽ പക്ഷേ റഹ്മാനും അടിതെറ്റി. പിന്നീട് സഹനടന്റെ റോളുകളിൽ ഒതുങ്ങേണ്ടിവന്നതോടെ പതിയെ മലയാളം സിനിമയോട് വിടപറഞ്ഞ താരം കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. എങ്കിലും തമിഴ് സിനിമയിൽ ശക്തമായ വില്ലൻ വേഷങ്ങൾ ഉൾപ്പെടുള്ള സിനിമകളിൽ റഹ്മാനെ കാണാമായിരുന്നു.

മലയാളത്തിലും ഇടക്കിടെ റഹ്മാൻ മുഖം കാണിച്ചിരുന്നു. അതേ സമയം സിനിമയിൽ ഒരുപാട് ഗോസിപ്പുകളും റഹ്മാൻ നേരിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്നു റഹ്മാനെ പരവെച്ച് ഒഴിവാക്കിയതാണ് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനെല്ലാം നേരത്തെതന്നെ താരം പ്രതികരിച്ചിട്ടുണ്ട്.

ഇപ്പോളിതാ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നുപറയുകയാണ് റഹ്മാൻ. സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്കുള്ളിൽ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു.

ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫംഗഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇത് പോലെ ഒരു പെൺകുട്ടിയെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോൻ കേട്ടു. സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്.

മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാർ ആയിരുന്നു അവർ, കച്ചിൽ ആണ് കുടുംബം, സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ സമ്മതിച്ചു. ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്.

രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുൻപ് ഞാൻ സിനിമയില്ലാതെ നിൽക്കുകയാണ്. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വയ്യാതെ പൂർണമായും ഞാൻ വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാൻ വിഷമിച്ചിട്ടില്ലെന്നും റഹ്മാൻ പറയുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയായ റഹ്മാൻ ജനിച്ചതും വളർന്നതും അബുദാബിയിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയെയാണ് ലോകപ്രശസ്ത സംഗീതഞ്ജൻ ഓസ്‌കാർ തമിഴൻ എന്നറിയപ്പെടുന്ന ഏആർ റഹ്മാൻ വിവാഹം കഴിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ രഞ്ജിത് ചിത്രം ബ്‌ളാക്കിലൂടെ റഹ്മാൻ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് , രാജമാണിക്യം, മഹാസമുദ്രം, റോക്ക ൻ റോൾ, ട്രാഫിക്ക് ഉൾപ്പടെയുള്ള നിരവധി സിനിമകളിലും റഹ്മാൻ മികച്ച വേഷങ്ങൾ ചെയ്തിരുന്നു.

Advertisement