കോമഡി മാത്രമല്ല കിടിലൻ ആക്ഷനും കിടുക്കാച്ചി സസ്പെൻസും: ബ്രദേഴ്സ് ഡേ ട്രെയിലർ തരംഗമാകുന്നു

149

യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയിലർ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലർ റിലീസ് ചെയ്തത്.

യഥാർത്ഥത്തിൽ പ്രേക്ഷകർക്ക് സിനിമ കാണാനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ് രണ്ട് മിനിറ്റ് ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ. കോമഡിയ്ക്ക് പുറമേ സസ്പെൻസും ആക്ഷനുമൊക്കെ ഇതിലുണ്ട്. പ്രേക്ഷകരിൽ നിഗൂഢതയുണർത്തുന്ന തരത്തിലുള്ളതാണ് ട്രെയിലറിലെ രംഗങ്ങൾ. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisements

ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറിൽ അതിഥി വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, തമിഴ് നടൻ പ്രസന്ന, പ്രയാഗാ മാർട്ടിൻ, മഡോണ സെബാസ്റ്റിൻ, മിയ ജോർജ്ജ്, ഐമ റോസ്മി സെബാസ്റ്റിൻ, ധർമജൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ സ്ഫടികം ജോർജ്ജ്, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement