മമ്മൂക്കപോലും വിളിക്കുന്നത് തേപ്പുകാരിയെന്ന്: സ്വാസിക വെളിപ്പെടുത്തുന്നു, വീഡിയോ

19

തന്നെ എല്ലാവരും തേപ്പുകാരിയെന്ന് വിളിക്കുന്നതിൽ സന്തോഷമെന്ന് പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നായിക സ്വാസിക. ഒരു പരിപാടിക്കിടെ മമ്മുക്ക തേപ്പുകാരി എന്ന ഒരു പേരുകൂടിയില്ലേയെന്ന് ചോദിച്ചപ്പോൾ വലിയ സന്തോഷമായെന്നും സ്വാസിക പറയുന്നു. അതിൽ നിന്നുമുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. കുറെ നാൾ അതിന്റെ ഒരു ഹൈപ്പിലായിരുന്നു. മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്ന് തോന്നിയിരുന്നു എന്നും സ്വാസിക പറഞ്ഞു.

ഒരു പരിപാടിക്കിടെ മമ്മൂക്കയോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റതാണ് സ്വാസിക. അവിടെ സംഭവിച്ച കാര്യമാണിത്. സ്വയം പേരു പറഞ്ഞു പരിചയപ്പെടുത്തി തുടങ്ങിയപ്പോഴാണ് ‘തനിക്ക് സ്വാസിക എന്നല്ലല്ലോ, തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ’ എന്ന് മമ്മൂക്ക ചോദിച്ചത്. ഒപ്പം വന്ന മറ്റു സീരിയൽ താരങ്ങൾ ഒക്കെയും സ്വാസികയെ മമ്മൂക്ക തിരിച്ചറിഞ്ഞല്ലോ എന്നും പറഞ്ഞു ആകെ മൊത്തം ഇളകി.

Advertisements

‘തേപ്പുകാരി, സുഖമല്ലേ’ എന്നൊക്കെ ഇപ്പോഴും മമ്മൂക്ക ചോദിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു. നാദിർഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋഥ്വിക് റോഷൻ’ എന്ന ചിത്രത്തിൽ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം കഴിക്കുന്ന യുവതിയുടെ റോൾ ആണ് സ്വാസിക ചെയ്തത്. തേപ്പുകാരി എന്ന പേര് വീണുകിട്ടിയതും അങ്ങനെയാണ്.

Advertisement