Home Entertainment Celebrities

ഇപ്പോൾ മൂന്നു മാസമായി, കുഞ്ഞ് മാർച്ചിലെത്തും, എന്നും ഛർദ്ദിയാണ്, ഇപ്പോൾ ഇഷ്ടം അമ്മയുണ്ടാക്കുന്ന നാടൻ ഭക്ഷണം, ശ്രിനിഷും വലിയ സന്തോഷത്തിൽ: വാതോരാതെ ഗർഭകാല വിശേഷം പറഞ്ഞ് പേളിമാണി

142

അവതാരകയും നടിയുമായെത്തി മലയാളികളുടെ മനം കവർന്ന താരസുന്ദരിയാണ് പേളിമാണി. അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാൻ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്.

എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരിൽ നിന്നും പേളിയെ വേറിട്ട് നിർത്തുന്നത്. അതേ പോലെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ കൂടിയാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളത്തിലെത്തി സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

Advertisements

സീരിയൽ നടൻ ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പേളിയുടെ പ്രണയമായിരുന്നു ബിഗ് ബോസ് പ്രേക്ഷകർ ഏറെ ചർച്ച ചെയ്തത്. ഇവരുടെ പ്രണയം വാർത്തകളിൽ നിറയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് പേളി മാണി ഗർഭിണിയാണെന്ന വാർത്തകളെത്തിയത്. പേളിയും ശ്രീനിഷും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സന്തോഷവാർത്ത അറിയിക്കുകയായിരുന്നു.

പിന്നാലെ ആശംസകളുമായി ആരാധകർ എത്തുകയായിരുന്നു. പലപ്പോഴും വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് എത്തിയിരുന്ന പേളി ഗർഭിണി ആണോ എന്ന് ആരാധകർ അതിശയിക്കുകയായിരുന്നു. അത് വലിയ ഞെട്ടലും സന്തോഷവുമാണ് ആരാധകരിൽ ഉണ്ടാക്കിയത്. ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിരുന്നു. ഇപ്പോൾ തന്റെ കുഞ്ഞിനെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചും പങ്കുവച്ചിരിക്കയാണ് പേളി മാണി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പേളി തന്റെ ഗർഭകാലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. താൻ മൂന്നുമാസം ഗർഭിണിയാണെന്ന് പറയുന്ന പേളി എന്നും തനിക്ക് ശർദ്ദിയാണെന്നും പറയുന്നു. ഇപ്പോൾ അതൊരു ശീലമാണെന്നും പറയുന്നു. രാവിലെയാണ് തനിക്ക് ഏറെ ബുദ്ധിമുട്ടെന്നും എന്തു കഴിച്ചാലും ശർദ്ദിലാണെന്നും താരം പറയുന്നു.

ശ്രീനിഷ് വലിയ സന്തോഷത്തിലാണെന്നും ഷൂട്ടിന് ഇടയിൽ ഇടവേളകിട്ടുമ്പോൾ ഓടി തന്റെയടുത്ത് വരുമെന്നും പേളി പറയുന്നു. തങ്ങളുടെ കുഞ്ഞ് മാർച്ചിൽ ജനിക്കുമെന്നും പേളി പറയുന്നു. വീട്ടിൽ അമ്മയുണ്ടാക്കുന്ന നാടൻ ഭക്ഷണമാണ് ഇപ്പോൾ കഴിക്കുന്നതെന്നും മീൻ വലിയ ഇഷ്ടമായിരുന്നു തനിക്ക് ഇപ്പോൾ മീൻ കഴിക്കാൻ പറ്റുന്നില്ലെന്നും പേളി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ആണ് ഒരു വീഡിയോയിലൂടെ താൻ ഗർഭിണിയാണ് എന്ന വിവരം പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്തത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരം ഇപ്പോൾ ലോക്ഡൗൺ കാരണം കുടുംബത്തിനൊപ്പം വീട്ടിൽ തന്നെയാണ്. എന്നാൽ ഇപ്പോൾ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പേളി പറഞ്ഞത്.

പേളി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെൽഫി വീഡിയോ ആയിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. രണ്ട് വർഷം മുൻപ് ഈ ദിവസമാണ് ഞങ്ങൾ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളിൽ വളരുന്നു. ശ്രീനിഷ് നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നായിരുന്നു വീഡിയോയ്ക്ക് പേളി ക്യാപ്ഷനിട്ടിരിക്കുന്നത്.

അതിന് താഴെ പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യർ, ശിൽപ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകൾ അറിയിച്ച് കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ശ്രീനിഷും പേളിയ്ക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് എത്തിയിരുന്നു. അവൾക്ക് സൺസെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ന് സൂചിപ്പിച്ച് കൊണ്ട് പേളി സൺസെറ്റ് കാണുന്ന വീഡിയോയും പ്രിയതമയെ ചേർത്ത് നിർത്തി നിറവയറ് കാണുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നു ശ്രീനിഷ് ഇൻസ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി കൊടുത്തത്. എല്ലാവരും സന്തോഷവിവരം പുറത്ത് വന്നതോടെ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് ഒന്നാം സീസണിൽ മത്സരാർഥികളായാണ് പേളിയും ശ്രീനിഷും എത്തിയതും അടുത്ത് പരിചയപ്പെടുത്തുന്നതും ഇഷ്ടത്തിലാവുന്നതും. 2019 മേയ് അഞ്ചിനും എട്ടിനുമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരം രണ്ട് ദിവസങ്ങളിലായി നടത്തിയ താരവിവാഹം വലിയ ചർച്ചയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും ആദ്യ വിവാഹവാർഷികം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു.

Advertisement