ക്യാരറ്റ് അരച്ച് കുറുക്കി എണ്ണയിൽ ചേർത്ത് ശരീരത്തിൽ തേക്കും: പ്രായം കൂടുന്തോറും തന്റെ സൗന്ദര്യം കൂടുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ലേഖ എംജി ശ്രീകുമാർ

19009

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ നാപ്പത് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി നിൽക്കുന്ന ആൾ ആണ് എം ജി ശ്രീകുമാർ.

മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റു ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ മിക്കതും എംജി ശ്രീകുമാറിന്റേതാണ്. മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്.

Advertisements

Also Read
എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്! അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും : ആളാരാണെന്ന് അറിയാൻ ആകാംഷയോടെ ആരാധകർ

മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്താറുണ്ട്. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും.

കൂടാതെ ഫ്‌ളവേഴ്സ് ടിവിയിലെ കുട്ടികളുടെ പരിപാടിയിൽ ജഡ്ജുമാണ് എംജി ശ്രീകുമാർ. പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്. എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല. ഇപ്പോഴിതാ ലേഖ തന്റെ മുടിയഴകിന്റെ രഹസ്യം ആണ് വെളിപ്പെടുത്തൽ നടത്തുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവം ആണ്. അതുപോലെ പ്രായം കൂടുന്തോറും ലേഖയുടെ സൗന്ദര്യം കൂടി വരുന്നു എന്ന് ആരാധകർ പോസ്റ്റുകളിൽ കമന്റ് ചെയ്യുന്നത്.

കൃത്യനായ ഭക്ഷണ ക്രമം പാലിക്കുന്ന ആൾ ആണ് ലേഖ. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ലേഖ പലപ്പോഴും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുക ആണെന്ന് താരം പറയുന്നു. പ്രേക്ഷകർ ബ്യുട്ടി ടിപ്‌സ് ചോദിച്ചത് കൊണ്ടാണ് താൻ ഇക്കാര്യം വെളിപ്പെടുത്തൽ നടത്തുന്നത് എന്ന് ലേഖ പറയുന്നു.

Also Read
എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്! അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും : ആളാരാണെന്ന് അറിയാൻ ആകാംഷയോടെ ആരാധകർ

ചെറുപ്പം മുതൽ ഉള്ള എണ്ണ പുരട്ടി കുളി ആണ് ഇന്നും താൻ ചെയ്യുന്നത് എന്ന് ലേഖ പറയുന്നു. വീട്ടിലെ തേങ്ങാ ആട്ടി എടുക്കുന്ന ശുദ്ധമായ എണ്ണയാണ് ഉപയോഗിക്കുന്നത്. ക്യാരറ്റ് അരച്ച് കുറുക്കി എണ്ണയിൽ ചേർത്താണ് ശരീരത്തിൽ തേക്കാറുണ്ട്.

ഇടക്ക് നാൽപ്പമരിയുടെ മരക്കട്ടകൾ പച്ചമഞ്ഞൾ ആരിവേപ്പില എന്നിവ ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയിഗിക്കും. പെഡിക്യൂർ മാനിക്യൂർ എന്നിവ ചെയ്യാൻ വേണ്ടി മാത്രം ആണ് താൻ ബ്യുട്ടി പാർലറിൽ പോകാറുള്ളൂ എന്നും ലേഖ വെളിപ്പെടുത്തുന്നു.

Advertisement