എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്! അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും : ആളാരാണെന്ന് അറിയാൻ ആകാംഷയോടെ ആരാധകർ

124

സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ബിനു അടിമാലിയും – ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയാൽ ചിരി കൺട്രോൾ ചെയ്യാൻ പ്രേക്ഷകർക്കും പ്രയാസമായിരിക്കും. ഷോയിൽ ബിനു അടിമാലിയോട് നമ്മൾ ഒന്നല്ലേ, നമ്മൾ ഒരുമിച്ചല്ലേ എന്ന തരത്തിലുള്ള തഗ്ഗ് അടിക്കാറുണ്ട് എങ്കിലും ഇരുവരും സഹോദര തുല്യമായ സ്നേഹം കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് എന്ന് എല്ലാവർക്കും അറിയാം.

അതേസമയം ശ്രീവിദ്യയുടെ ജീവിതത്തിൽ സ്വന്തംമായ ഒരാളുണ്ട്. അതാരാണ് എന്ന് താരം തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് ഇപ്പോൾ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്. അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇത് പറയുമ്പോൾ ആ ഫീൽ ശ്രീവിദ്യയുടെ കണ്ണികളിൽ കാണാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നു. ആരാണ്, എന്താണ് എന്നൊക്കെയാണ് ഇപ്പോൾ ശ്രീവിദ്യ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിപ്പാണ് പ്രേക്ഷകർ.

Advertisements

ALSO READ

സൂരജിന് പകരക്കാരനായി ദേവയായി എത്തിയ ലക്കിയും പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറി ; മാറാനുള്ള കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത്

ഷിയാസിനെ കാണാൻ ആഗ്രഹിച്ച് ഒന്നൊന്നര വർഷമായി കാത്തിരിയ്ക്കുന്ന ഒരു പെൺകുട്ടി ഇന്ന് ഷോയിൽ വരുന്നുണ്ട്. ബുർക്ക ധരിച്ച് എത്തുന്ന ആ പെൺകുട്ടി ആരാണ് എന്ന് അറിയണമെങ്കിൽ ഇന്ന് 7.30 വരെ കാത്തിരിയ്ക്കണം എന്നും പ്രൊമോയിൽ ഉണ്ട്.

ഇന്നത്തെ വാലന്റൈൻസ് ഡേ എപ്പിസോഡിൽ വേറെയും രസകരമായ ഒരുപാട് കാര്യങ്ങളാണ് പ്രേക്ഷകരെ കാത്തിരിയ്ക്കുന്നത്. അനുവിന്റെ തേപ്പ് കഥകൾ ബിനു അടിമാലി തുറന്ന് പറയുന്നുണ്ട്. അനുവിനെ സംബന്ധിച്ച് വാലന്റൈൻസ് ഡേ അല്ല, ഇത് തേപ്പ് ഡേ ആണത്രെ. ബിനു അടിമാലിയെ പല തവണ തേക്കാൻ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ കമ്മന്റ്.

ALSO READ

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള നടൻ മോഹൻലാലും മമ്മൂട്ടിയുമല്ല! താൻ ഏറ്റവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സിനിമാ താരത്തെ കുറിച്ച് ആസിഫ് അലി

 

 

 

Advertisement