സൂരജിന് പകരക്കാരനായി ദേവയായി എത്തിയ ലക്കിയും പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറി ; മാറാനുള്ള കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത്

77

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. നായകനായ സൂരജിന്റെ പിൻമാറ്റത്തോടെ സോഷ്യൽ മീഡിയയിലും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി.

ബംഗാളി സീരിയലിന്റെ മലയാളം പതിപ്പായ പാടാത്ത പൈങ്കിളി 2020ൽ ആയിരുന്നു മലയാളത്തിൽ ആരംഭിച്ചത്. മികച്ച സ്വീകാര്യതയായിരുന്ന തുടക്കത്തിൽ ലഭിച്ചിരുന്നത്. മനീഷയും സൂരജുമായിരുന്നു സീരിയലിൽ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കൺമണിയേയും അവതരിപ്പിച്ചത്. പുതുമുഖങ്ങളായിരുന്ന ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇവരുടെ സ്വന്തം പേരിനെക്കാളും സീരിയലിലെ പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്.

Advertisements

ALSO READ

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള നടൻ മോഹൻലാലും മമ്മൂട്ടിയുമല്ല! താൻ ഏറ്റവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സിനിമാ താരത്തെ കുറിച്ച് ആസിഫ് അലി

ഇപ്പോഴിത സൂരജിന് പകരക്കാരനായി ദേവയായി എത്തിയ ലക്കിയും സീരിയലിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. സൂരജിനെ പോലെ ദേവയായി ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും നടന് ആരാധകർക്ക് കുറവൊന്നും ഇല്ലായിരുന്നു. ലക്കി മികച്ച നടൻ ആണെന്നും എന്നാൽ സൂരജിനെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ നടന് മികച്ച ഫോളോവേഴ്സാണുള്ളത്. ലക്കിയുടേയും പിൻമാറ്റം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സൂരജിനെ കൂടാതെ ഇതിനോടകം തന്നെ പല താരങ്ങളും പാടാത്ത പൈങ്കിളിയിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞ് പിൻമാറിയിട്ടുണ്ട് .

സോഷ്യൽ മീഡിയ പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പിൻമാറുന്ന കാര്യം അറിയിച്ചത്. കുറിപ്പ് നിമിഷനേരം കൊണ്ട് വൈറൽ ആവുകയായിരുന്നു. ”ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നിന്നും പൂർണമായും പിൻമാറി എന്ന് നിങ്ങൾ ഓരോരുത്തരേയും അറിയിക്കുന്നു എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി കുറിച്ചു കൊണ്ടാണ് സീരിയലിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് അറിയിച്ചത്.

നടന്റെ വാക്കുകൾ ഇങ്ങനെ… ” ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നിന്നും പൂർണമായും പിൻമാറി എന്ന് നിങ്ങൾ ഓരോരുത്തരേയും അറിയിക്കുന്നു. ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ ഈ പരമ്പരയിൽ നിന്ന് പിൻമാറാൻ ഉണ്ടായ കാരണം. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ ഇത്രയും ദൂരം നയിച്ചത് എന്നതിനാൽ എത്രയും വേഗം നിങ്ങളോട് പറയാൻ ഞാൻ നിർബന്ധിതനാണ്.

അല്ലാത്ത പക്ഷം പല അവ്യക്തമായ ഗോസിപ്പുകളും എനിക്കറിയാത്ത കാര്യങ്ങളും ഇതിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്, അതിനാലാണ് ഞാൻ ഈ പോസ്റ്റ് എന്റെ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി പങ്കിടുന്നത്. എനിക്ക് ഇത്രയധികം സ്‌നേഹവും പിന്തുണയും ബഹുമാനവും നൽകിയതിന് എന്റെ പ്രേക്ഷകരേ, നിങ്ങളോട് എന്റെ സ്‌നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാടാത്ത പൈങ്കിളി ടീമിന് എന്റെ നന്ദി. ഇത്രയും മികച്ച പ്ലാറ്റ്‌ഫോമിൽ എനിക്ക് അവസരം നൽകിയതിനും, എല്ലാ പ്രേക്ഷക ഹൃദയത്തിൽ എനിക്കൊരു സ്ഥാനം ഉറപ്പിച്ചതിന് ഏഷ്യാനെറ്റിന് നന്ദി, സ്‌നേഹപൂർവ്വം ലക്ജിത് സൈനി എന്ന് സേഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ

എയർപോർട്ടിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ചാൽ, സാരി ഉടുത്ത് പൊട്ടു തൊട്ടു നിൽക്കുന്ന എന്നോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക : മാലാ പാർവതി


നടന്റെ പിൻമാറ്റം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മാറാനുള്ള കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. മാറേണ്ടിയിരുന്നില്ല എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വ്യക്തിപരമായ കാരണമാണെന്നാണ് ലക്ജിത് കുറിച്ചതെങ്കിലും അത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

ആരോഗ്യപരമായ കാരണങ്ങളെത്തുടർന്നായിരുന്നു സൂരജ് പരമ്പരയിൽ നിന്നും മാറിയത്. നാളുകൾക്ക് ശേഷമായി താൻ ആരോഗ്യം വീണ്ടെടുത്തുവെന്ന് താരം പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ ഒരു സീനിൽ സൂരജും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അവസരത്തിൽ ലക്കിയ്ക്ക് പകരം സൂരജ് എത്തുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതേസമയം സൂരജ് മടങ്ങി വരുന്നതിനെ കുറിച്ച് നടനോ സീരിയൽ അധികൃതരോ പ്രതികരിച്ചിട്ടില്ല. ഇനി ആരാകും പുതിയ ദേവ എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സീരിയൽ ആരാധകർ.

 

Advertisement