എയർപോർട്ടിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ചാൽ, സാരി ഉടുത്ത് പൊട്ടു തൊട്ടു നിൽക്കുന്ന എന്നോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക : മാലാ പാർവതി

155

തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും എപ്പോഴും തുറന്ന് പറയുന്ന വ്യക്തിത്യം ആണ് മാലാ പാർവതി. എഫ്ഐആർ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കവെ നടി നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങൾ നമ്മൾ വാർത്തകളിലൂടെ കാണുന്നുണ്ട്. മുസ്ലിം പേരുള്ള ഒരാൾ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ മുസ്ലിം പേര് കേൾക്കുന്ന വഴി അധികാരികൾക്ക് സംശയം വരും.

മുസ്ലിം നാമധാരികളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ചാണ് മാല പാർവതി പറയുന്നത്. മുസ്ലിം പേരുള്ള ഒരാൾ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ മുസ്ലിം പേര് കേൾക്കുന്ന വഴി അധികാരികൾക്ക് സംശയം വരും, അതിൽ വിഷമിക്കുന്നുവെന്നും മാല പാർവതി പറയുന്നുണ്ട്.

Advertisements

ALSO READ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം അലീനയും അമ്പാടിയും ജീവിതത്തിലും പ്രണയത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് ഉത്തരം പറഞ്ഞ് നിഖിലും ശ്രീതുവും

താൻ എത്രയോ തവണ കണ്ടിട്ടുണ്ട് എയർപോർട്ടിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ചാൽ, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക. അവരുടെ പെട്ടിയും മറ്റ് വസ്തുക്കളും പരിശോധിക്കുന്നതിലും അവരോടുള്ള സമീപനത്തിലും എല്ലാം നമുക്ക് അത് മനസിലാകും.

എന്നാൽ സാരി ഉടുത്ത് പൊട്ടു തൊട്ടു നിൽക്കുന്ന എന്നോട് ഒരിക്കലും അങ്ങനെയാകില്ല പെരുമാറുക. അതിൽ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ ഭരണഘടനയെ വിശ്വസിക്കുന്ന എല്ലാവരും അതിൽ വിഷമിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്.

ALSO READ

വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താൻ കാരണം ; ആ പന്ത്രണ്ടു ദിവസം അനുഭവിച്ച വിഷമങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല : പ്രണയകഥ തുറന്ന് പറഞ്ഞ് സജിൻ

ആ ഒരു വീക്ഷണത്തെ എഫ്ഐആർ എന്ന സിനിമ വ്യക്തമായി നോക്കി കാണുന്നുണ്ട് എന്നാണ് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മാല പാർവതി പറയുന്നത്. വിഷ്ണു വിശാൽ നായകനായ എഫ്ഐആറിൽ വിഷ്ണുവിന്റെ അമ്മ പർവീണ ബീഗം ആയാണ് മാല പാർവതി അഭിനയിയ്ക്കുന്നത്.

Advertisement