എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള നടൻ മോഹൻലാലും മമ്മൂട്ടിയുമല്ല! താൻ ഏറ്റവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സിനിമാ താരത്തെ കുറിച്ച് ആസിഫ് അലി

775

മലയാളികൾക്ക് പ്രിയങ്കരനാണ് ആസിഫ് അലി. സ്വാഭാവികമായ അഭിനയശൈലിയിലൂടെ വളരെ അനായാസമായി ഏതൊരു കഥാപാത്രത്തേയും തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിയ്ക്കാൻ താരത്തിന് സാധിക്കാറുണ്ട്.

ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കെട്ട്യോളാണെന്റെ മാലാഖ പുറത്തിറങ്ങിയ സമയത്തായിരുന്നു കോവിഡിന്റെ വരവ്. അതിന് പിന്നാലെ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളും ആസിഫിന്റേതായി പുറത്തിറങ്ങി. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്താണ് ആസിഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Advertisements

ALSO READ

എയർപോർട്ടിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ചാൽ, സാരി ഉടുത്ത് പൊട്ടു തൊട്ടു നിൽക്കുന്ന എന്നോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക : മാലാ പാർവതി

തന്റെ സിനിമ കരിയറിനെ കുറിച്ചും താൻ ഏറ്റവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സിനിമാ താരത്തെ കുറിച്ചും മനസുതുറക്കുകയാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം.

ഏത് നടന്റെ ആരാധകനാണ് താങ്കൾ എന്ന ചോദ്യത്തിന്, ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയിൽ ഈ ചോദ്യത്തിന് മറുപടി പറയാൻ പറ്റില്ലെന്നായിരുന്നു ആസിഫിന്റെ മറുപടി.

‘നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ ഞാൻ മോഹൻലാൽ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ മമ്മൂട്ടി ഫാനും. പക്ഷേ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽഹാസൻ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്, ആസിഫ് അലി പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന സമയങ്ങളിൽ ഒരു കസേര പിടിച്ചിടാൻ പോലും ഞാൻ സ്റ്റേജിൽ കയറിയിട്ടില്ല. ഏതാണ് സിനിമയിലേക്കുള്ള വഴി എന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ഉപദേശിക്കുമായിരുന്നു. എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച്.

ALSO READ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം അലീനയും അമ്പാടിയും ജീവിതത്തിലും പ്രണയത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് ഉത്തരം പറഞ്ഞ് നിഖിലും ശ്രീതുവും

പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാൻ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക, നമ്മളിൽ തന്നെ വിശ്വാസം അർപ്പിക്കുക. ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. എന്നെങ്കിലുമൊരിക്കൽ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട് എന്നും ആസിഫ് കൂട്ടിച്ചേർത്തു.

Advertisement