ലിപ് ലോക്ക് കൊണ്ട് അന്ന് നഷ്ടമായത് ഒരു വമ്പൻ കിടു സിനിമ; വെളിപ്പെടുത്തലുമായി പാർവതി നായർ

235

2012 ൽ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസിൽ കൂടി അരങ്ങേറ്റം കുറിച്ച താരസുന്ദരിയായിരുന്നു പാർവ്വതി നായർ. അതിനുശേഷം നിരവധി തെന്നിന്ത്യൻ സിനിമകളിൽ താരം അഭിനയിച്ചു. സണ്ണി വെയിൻ നായകനായി 2013ൽ ഇറങ്ങിയ നി കൊ ഞ ച എന്ന സിനിമയിലൂടെ നായികയായി.

അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ ആണ് പാർവതി ജനിച്ചത്. സിനിമയിൽ ഒരു നടിയാകുന്നതിന് മുമ്പ് മോഡലിങ്ങിൽ സജീവമായിരുന്നു പാർവതി. മോഡലിംഗ് ജീവിതകാലത്ത് നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു. 2010 ൽ ‘മിസ്സ്. കർണ്ണാടക’, ‘മിസ്സ് നാവിക ക്വീൻ’ എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി.

Advertisements

തമിഴിൽ വമ്പൻ ഹിറ്റായ അർജുൻ റെഡ്ഡിയിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പാർവതി നായർ അടുത്തിടെ രംഗത്തെത്തിയിരുന്നു. അന്നു താരം പറഞ്ഞതിങ്ങനെയായിരുന്നു: അർജുൻ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോൾ അതിലുള്ള ഇന്റിമേറ്റ് രംഗംങ്ങൾ കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് യെന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്ത പാർവതി നായർ വ്യക്തമാക്കി.

അതേസമയം, അർജുൻ റെഡ്ഡിയുടെ ചീത്രീകരണം പൂർത്തിയായ സിനിമ കണ്ടപ്പോൾ ആ സിനിമിയിൽ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാർവതി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് തന്നെ തിരക്കഥയുമായി സമീപിച്ചിരുന്നു. എന്നാൽ, തിരിക്കഥ വായിച്ചപ്പോൽ അതിനെ ഇന്റിമേറ്റ് സീനുകൾ തന്നെ സിനിമയിൽ നിന്നും പിന്തിരിപ്പിച്ചെന്നാണ് പാർവതി പറഞ്ഞത്.

2015 ഫെബ്രുവരിയിൽ അരുവിയുടെ തിരക്കഥയുമായും സംവിധായകൻ തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയിൽ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങിയ സമയത്ത് അതിൽ അത്തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നില്ല. അരുവിയിൽ അഭിനയിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു.

Advertisement