എനിക്കാദ്യം നിശ്ചയിച്ച പേര് ഇതല്ലായിരുന്നു, മറ്റൊരു പേരായിരുന്നു: തനിക്ക് ‘മോഹൻലാൽ’ എന്ന പേര് കിട്ടിയതിനെ കുറിച്ച് മോഹൻലാൽ

1286

മഞ്ഞിൽവിരിഞ്ഞ വില്ലനായെത്തി മലയാള സിനിമയുടെ താരസിംഹാസനം പിടച്ചടക്കിയ താരരാജാവാണ് മോഹൻലാൽ. ഫാസിലിന്റെ സംവിധാനത്തിൽ 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ എന്നി പിന്നീട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു മോഹൻലാൽ.

ഇപ്പോഴിതാ ലോകംമുഴുവനുള്ള മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ ‘മോഹൻലാൽ’ എന്ന പേര് തനിക്ക് എങ്ങനെ ലഭിച്ചു എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. തന്റെ പേരിനെകുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

അറുപത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കൾ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു.

അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു.

ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവന്തപുരത്താണ്. വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം.

മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര്. തിരുവനന്തപുരത്തെ എംജി കോളേജിൽ ആയിരുന്നു പഠനം.1978 ൽ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ഇതില വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നിങ്ങോട്ട് നാനൂറോളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.

ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ ബാലാജിയുടെ മകൾ സുചിത്രയാണ് മോഹൻലാലിന്റെ ഭാര്യ. പ്രണവ്, വിസ്മയ എന്നിവരാണ് മക്കൾ.

മോഹൻലാലിന്റെ പാത പിൻതുടർന്ന് പ്രണവ് മോഹൻലാലും അഭിനയ രംഗത്തുണ്ട്. കൂടാതെ ജീത്തു ജോസഫിന്റെ സംവിധാന സഹായികൂടിയാണ് പ്രണവ്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന സിനിമയിലാണ് പ്രണവ് ഇപ്പോൾ അഭിനയിക്കുന്നത്.

Advertisement