അന്ന് ലാൽ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാൻ വീണത്, ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാൽ മതി എന്നായിരുന്നു എനിക്ക്, വെളിപ്പെടുത്തി ഹണി റോസ്

39475

മലയാളത്തിലെ നമ്പർ വൺ സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ട താരം ഇപ്പോൾ തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്.

നാടൻ വേഷത്തിലും മോഡേൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ഹണി റോസ് ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് തെളിയിച്ച നടിയാണ്. തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരു ഹണി റോസിനെ മലയാളികളുടെ പ്രിയങ്കരി ആക്കിയത് ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ആയിരുന്നു.

Advertisements

ഇപ്പോഴിതാ ഹണി റോസ് ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയതിന്റെ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ അമ്മയുടെ ഷോയ്ക്കിടയിൽ ഡാൻസ് ചെയ്യുമ്പോൾ മോഹൻലാൽ വീണത് വലിയ വാർത്ത ആയിരുന്നു. നമിത പ്രമോദിനും ഹണി റോസിനും ഷംന കാസിമിനും ഇനിയക്കും ഒപ്പം ഡാൻസ് കളിക്കുന്നതിന് ഇടയിലാണ് മോഹൻലാൽ വീണത്.

Also Read
പെണ്ണുപിടിയനാണോ, വായ്‌നോട്ടമുണ്ടോ എന്നൊക്കെ അന്വേഷിച്ചു; പ്രണയം വിവാഹത്തിലെത്തിയത് ഇങ്ങനെ, വെളിപ്പെടുത്തി ശ്രീയ ശ്രദ്ധ

ഇപ്പോൾ അതിനെക്കുറിച്ച് ഹണി റോസ് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ ഇടിച്ചിട്ടതല്ല ചെറുതായി മറിച്ചിട്ടത് ആയിരുന്നു. നല്ല മഴയുള്ള സമയത്തായിരുന്നു പരിപാടി. ഫ്ളോർ നനഞ്ഞ് ഈരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ പരിപാടി ആയിരുന്നു അത്. അതിന്റെ ടെൻഷനിൽ ആയിരുന്നു ഞാൻ. മറ്റുള്ളവരെല്ലാം അവിടെ വെള്ളമുണ്ട് സൂക്ഷിക്കണമെന്നെല്ലാം പറയുന്നുണ്ടായിരുന്നു.

ആ പാട്ട് കഴിയാറായിരുന്നു. ഒരു സൈഡിൽ നിന്ന് ഓടിവന്ന് ഒരു മൂവ്മെന്റ് ചെയ്യാനുണ്ടായിരുന്നു. ലാൽ സാർ നടുവിൽ നിന്ന് ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ സൈഡിൽ നിന്നും ഓടിവന്നതും സ്ലിപ്പായി വീണു. രണ്ടുമൂന്ന് സ്റ്റെപ്പ് എടുത്തപ്പോഴായിരുന്നു വീണത്. അതാരും കണ്ടിരുന്നില്ല ലാൽ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാൻ വീണത്. അതോടെ അദ്ദേഹവും വീണു.

അദ്ദേഹത്തിനെന്നല്ല ആർക്കും ഒന്നും മനസിലായിരുന്നില്ല. ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാൽ മതിയെന്നായിരുന്നു എനിക്ക്. അത്രയ്ക്കും തകർന്നുപോയിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം ചാടിയെഴുന്നേറ്റ് ആ പെർഫോമൻസ് കംപ്ലീറ്റ് ചെയ്തിരുന്നു. ഞങ്ങളെയെല്ലാം പിടിച്ച് എഴുന്നേൽപ്പിച്ചിരുന്നു. ഗ്രീൻ റൂമിൽ പോയി ഞാൻ അദ്ദേഹത്തോട് സോറി പറഞ്ഞിരുന്നു. വെള്ളം ഉള്ളത് കൊണ്ടല്ലേ എനിക്കറിയാം കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഹണി റോസ് വ്യക്തമാക്കുന്നു.

അതേ സമയം വൈശാഖ് സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മോൺസ്റ്റർ ആണ് മോഹനലാലിന്റെ നായികയായി ഹണിറോസ് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. നേരത്തെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ ഹണിറോസ് മോഹൻലാലിന് ഒപ്പം അഭിനയിച്ചിരുന്നു.

Also Read
വലിയ ശരീരമില്ല, കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പോലും പാടുള്ള ഒരാൾ; ആസിഫ് അലിയെ കണ്ട് പഠിക്കണമെന്ന് സിദ്ധിഖ് മകനെ ഉപദേശിക്കാനുള്ള കാരണം ഇങ്ങനെ

Advertisement