പെണ്ണുപിടിയനാണോ, വായ്‌നോട്ടമുണ്ടോ എന്നൊക്കെ അന്വേഷിച്ചു; പ്രണയം വിവാഹത്തിലെത്തിയത് ഇങ്ങനെ, വെളിപ്പെടുത്തി ശ്രീയ ശ്രദ്ധ

220

മലയാളികൾക്ക് സുപരിചിതയാണ് നടി ശ്രീയ അയ്യർ. അവതാരകയായിട്ടാണ് നടി ടെലിവിഷൻ രംഗത്തേയ്ക്ക് എത്തിയത്. ശേഷം, അഭിനേത്രിയായും ബോഡി ബിൽഡറായും ആരാധകരെ ഞെട്ടിച്ച് മുന്നേറി. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരം കൂടിയാണ് ശ്രീയ. പെൺകുട്ടികൾ അധികം കടന്നു ചെല്ലാത്ത ബോഡി ബിൽഡിംഗ് രംഗത്ത് ശ്രദ്ധേയയാണ് ശ്രീയെ ആരാധകരിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത്.

തന്റെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ചുള്ള ശ്രീയയുടെ തുറന്നു പറച്ചിലുകളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ശ്രീയയുടെ വിവാഹ വാർത്തയാണ് വീണ്ടും സോഷ്യൽമീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് ശ്രീയ വിവാഹിതയായത്. നേരത്തെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചിതയായി.

Advertisements

Also read; വളരെ സീക്രട്ടായി ഞങ്ങൾ ഒരു മുറിക്കകത്തിരുന്ന് ചെയ്തത് ഒളിക്യാമറ വെച്ചിട്ട് കാണിക്കുകയല്ല ചെയ്തത്; ദുർഗ കൃഷ്ണയുടെ മറുപടി

തനിക്ക് അനുയോജ്യനെന്ന് തോന്നുന്ന ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്ന് ശ്രീയ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരം വിവാഹിതയായത്. തന്നെപ്പോലെ തന്നെ ജിമ്മും ബോഡി ബിൽഡിംഗും പാഷനായി കൊണ്ടുനടക്കുന്ന ആളെ തന്നെയാണ് ശ്രീയയുടെ ജീവിതത്തിലേയ്ക്ക് എത്തിയത്. ജെനു തോമസ് ആണ് ശ്രീയയുടെ ജീവിത പങ്കാളി.

വിവാഹ ശേഷം യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീയ അയ്യരും ഭർത്താവ് ജെനു തോമസും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ഓണത്തിനോടനുബന്ധിച്ചാണ് ശ്രീയയും ജെനുവും വിവാഹം കഴിച്ചത്. താനും ജെനുവും പരിചയപ്പെടുന്നത് കഴിഞ്ഞ വർഷത്തെ ഓണത്തിനായിരുന്നുവെന്നാണ് ശ്രീയ പറയുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായി.

കുറച്ചുകഴിഞ്ഞ് വീട്ടിലൊക്കെ പറഞ്ഞ് കല്യാണം കഴിക്കാമെന്നൊക്കെയായിരുന്നു കരുതിയതെന്നും ഇരുവരും പറയുന്നത്. എന്നാൽ അതിനിടയിലാണ് ജെനൂന്റെ സഹോദരി വിദേശത്തേക്ക് തിരിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ വേഗം തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

വീക്ക് ഡേയ്‌സിൽ സുഹൃത്തുക്കളെല്ലാം തിരക്കിലായതിനാൽ വീക്കെൻഡിൽ കല്യാണം നടത്താനായി തീരുമാനിക്കുകയായിരുന്നുവെന്നും താര ദമ്പതികൾ പറയുന്നുണ്ട്. സുഹൃത്തുക്കളേയും കുടുംബക്കാരേയും വിവാഹത്തിന് ക്ഷണിക്കുന്നത് ഡിജിറ്റൽ കാർഡുകൾ അയച്ച് ഫോണിലൂടെയായിരുന്നുവെന്നും താരങ്ങൾ പറയുന്നു.

തങ്ങളുടെ ക്ഷണം സ്വീകരിച്ച് നേരിൽ വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് എല്ലാവർക്കും നന്ദിയും ശ്രീയ അറിയിച്ചു. പിന്നാലെ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീയ. ഒരു മൂച്വൽ ഫ്രണ്ട് വഴിയായാണ് ജെനൂനെ പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തായിരുന്നു അത്. അതേസമയം തങ്ങൾക്ക് പ്രേമിച്ച് കറങ്ങി നടക്കാനൊന്നും സമയമുണ്ടായിരുന്നില്ലെന്നും അറേഞ്ച്ഡ് മാര്യേജിലായിരുന്നു താൽപര്യമെന്നും ശ്രീയ പറയുന്നു.

ശ്രീയയായിരുന്നു ജെനുവിനെ പ്രൊപ്പോസ് ചെയ്തത്. ക്വാളിറ്റിയുള്ള പയ്യനാണെന്ന് തോന്നി എന്നാണ് തന്റെ വരനെക്കുറിച്ച് പറയുന്നത്. അതേസമയം പെണ്ണുപിടിയനാണോ, വായ്‌നോട്ടമുണ്ടോ എന്നൊക്കെ ഞാൻ അന്വേഷിച്ചിരുന്നുവെന്നും ശ്രീയ വെളിപ്പെടുത്തി. ”ആരോ ഒരാൾ ശ്രീയയെ ഹഗ് ചെയ്യുന്നതും, പിന്നെ നോക്കുമ്പോൾ അവൻ കൈയ്യും വളഞ്ഞ് നിൽക്കുന്നതാണ് കണ്ടത്. അവന്റെ മോശം ടച്ച് എനിക്കിഷ്ടമായില്ല.

ഇതെല്ലാം ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. ലവ് സ്പാർക്കൊക്കെയുണ്ടായിരുന്നുവെങ്കിലും എന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കുകയായിരുന്നു. ജീവിതാവസാനം വരെ ഇതുപോലെ സ്‌നേഹത്തോടെ കഴിയാനാണ് ആഗ്രഹം” എന്നാണ് ജെനു പറയുന്നത്. ഇപ്പോൾ ഒരു കുഞ്ഞിനെ വേണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ശ്രീയയും ജെനുവും പറയുന്നു. ജെനുവിനെ ഇഷ്ടപ്പെടാനുള്ള കാരണവും ശ്രീയ പറയുന്നുണ്ട്.

Also read; എന്നെ അറിയാം, പക്ഷേ യുവതാരം ഫഹദ് ഫാസിലിനെ അറിയില്ല; നടി ദിവ്യ പിള്ളയെ ഓഡിഷനിൽ വിളിച്ചപ്പോഴുണ്ടായത് ഇങ്ങനെ, അക്കഥ പറഞ്ഞ് വിനീത് കുമാർ

ജെനു തന്നെപ്പോലെ തന്നെ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നയാളാണെന്നാണ് ശ്രീയ പറയുന്നത്. തന്റെ പാഷനോട് ചേർന്നുനിൽക്കുന്ന വ്യക്തിയാണ്. ഞങ്ങളൊന്നിച്ച് വർക്കൗട്ട് ചെയ്തിട്ടൊക്കെയുണ്ട്. അതേസമയം, രണ്ടുപേരും ദേഷ്യക്കാരാണെന്നും എന്നാൽ കൂട്ടത്തിൽ പാവം ഞാനാണെന്നും ജെനു പറയുന്നുണ്ട്. തന്റെ ഭൂതകാലത്തെക്കുറിച്ചും ശ്രീയ പരാമർശിക്കുന്നുണ്ട്. എല്ലാവർക്കുമൊരു ബാഡ് പാസ്റ്റുണ്ടാവും, അതിൽ നിന്നും പാഠം പഠിച്ച് നല്ലതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ശ്രീയ പറയുന്നത്.

Advertisement