പോസ്റ്ററുകൾ വലിച്ചു കീറിയെറിഞ്ഞു: വിജയ് ചിത്രം ബിഗിലിന് എതിരെ ഇറച്ചിവെട്ടുകാർ

22

തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനായ ബിഗിൽ ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കെ പ്രതിഷേധവും വിവാദവും. സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി വലിച്ചു കീറിയാണ് ഇറച്ചിവെട്ടുകാർ പ്രതിഷേധം അറിയിച്ചത്.

ഒരു ഇറച്ചി വെട്ടുന്ന കല്ലിനു മുകളിൽ കാൽ കയറ്റി വെച്ച് വിജയ് ഇരിക്കുന്നതായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഈ കല്ലിൽ ഇറച്ചി വെട്ടുന്ന കത്തിയുമുണ്ട്. ഈ ചിത്രമാണ് ഇറച്ചി വെട്ടുകാരെ ചൊടിപ്പിച്ചത്.

Advertisements

സിനിമയുടെ പോസ്റ്റർ തങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ഇറച്ചി വെട്ടുകാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഉടൻതന്നെ ഈ പോസ്റ്റർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.

Advertisement