കണ്ണടച്ച് തുറക്കും വേഗത്തിൽ വാക്കു പാലിച്ച് ഗോപി സുന്ദർ; പാട്ടിന്റെ റക്കോർഡിങ്ങ് കഴിഞ്ഞു, ഇമ്രാനെ ചേർത്തുപിടിച്ച് സൂപ്പർ മ്യുസീഷൻ

27

2008ൽ ഏഷ്യാനെറ്റ് ചാനലിൽ സ്‌പ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു ഇമ്രാൻ ഖാൻ. നല്ല ശബ്ദത്തിനുടമ എന്നതിലുപരി ശരീരപ്രകൃതം കൊണ്ടും ഇമ്രാൻ ശ്രദ്ധനേടി.

ഭാവിയിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വാഗ്ദാനങ്ങളാണിവർ എന്ന് വിധിയെഴുതിയെങ്കിലും, ബഹുഭൂരിപക്ഷം പേരും പിന്നെ എവിടെ പോയി എന്നാരും തിരക്കിയില്ല. ചുരുക്കം ചിലർ ചലച്ചിത്ര മേഖലയിൽ എത്തിയപ്പോൾ മറ്റു ചിലർ ആൽബം, സ്റ്റേജ് ഷോ, ലളിത സംഗീതം മേഖലകളിൽ നിറഞ്ഞു നിന്നു.

Advertisements

വേറെചിലർ മറ്റു തൊഴിൽമേഖലകളിലേക്ക് തിരിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം ഇമ്രാനെ എല്ലാവരും കാണുന്നത് ആ പഴയ ലുക്കിൽ നിന്നും ഒരുപാട് മാറിയ അവസ്ഥയിലായിരുന്നു. കൊല്ലത്തെ ഒരു ഓട്ടോ തൊഴിലാളിയായാണ് ഇമ്രാനെ പിന്നീട് കണ്ടത്.

എന്നാൽ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയിൽ യാത്രക്കാരനായി കയറി സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാനെ ഞെട്ടിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ അടുത്ത ഗാനം പാടാനുള്ള അവസരത്തിനൊപ്പം പാട്ടിനുള്ള അഡ്വാൻസും നൽകിയാണ് അദ്ദേഹം അന്ന് ഇമ്രാനെ ഞെട്ടിച്ചത്.

ഇപ്പോഴിതാ ഇമ്രാന് നൽകിയ വാക്ക് നിറവേറ്റിയിരിക്കുകയാണ് ഗോപി സുന്ദർ. ഇമ്രാൻ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് പൂർത്തിയാക്കിയ വിവരം പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഞങ്ങളുടെ റെക്കോർഡിംഗ് സെഷൻ പൂർത്തിയാക്കി. മിടുക്കനായ പ്രതിഭാധനനായ ഇമ്രാൻ ഖാനുമായി ഒരുമിച്ച് ജോലി ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു.

ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്തുക ഞങ്ങൾ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു സംഗീതമേ. ഇമ്രാനുമൊത്തുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ കുറിച്ചു. ബികെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാൻ ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. പാട്ടിനോടുള്ള അടങ്ങാത്ത ആവേശം അപ്പോഴും ഇമ്രാന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല.

ആ ആഗ്രഹം മറ്റൊരു റിയാലിറ്റി ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ഇമ്രാൻ തുറന്നു പറയുകയും അന്ന് ജഡ്ജിംഗ് പാനലിലുണ്ടായിരുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ആ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദർ ഇമ്രാന്റെ ഓട്ടോയിൽ കയറിയത്.

മാസ്‌ക് ധരിച്ച് യാത്രികനായി ഇമ്രാന്റെ ഓട്ടോയിൽ കയറുകയായിരുന്നു ഗോപി സുന്ദർ, ഇടയ്ക്ക് വച്ച് ചായ കുടിക്കാൻ നിർത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. ഇതോടെ ഞെട്ടിപ്പോയ ഇമ്രാന് പാട്ടിന്റെ അഡ്വാൻസും നൽകുകയായിരുന്നു. ഇപ്പോഴിതാ പാട്ടിന്റെ റെക്കോർഡിങ്ങും പൂർത്തിയാക്കി കണ്ണടച്ച് തുറക്കും വേഗത്തിൽ ഇമ്രാന് നൽകി വാക്കുപാലിച്ചിരിക്കുകയാണ് അദ്ദേഹം.

Advertisement