വെണ്ട, വഴുതനങ്ങ, തക്കാളി, അച്ചിങ്ങ പയർ, പാവയ്ക്ക: വീട്ടുപറമ്പൽ സൂപ്പർ ജൈവകൃഷിയിടം ഒരുക്കി മോഹൻലാൽ, കൈലിമുണ്ടുടുത്ത് തലയിൽ കെട്ടുമായി കൃഷിക്കിറങ്ങിയ ലാലേട്ടന് കൈയ്യടി

69

ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനവും അതിനെ തുടർന്ന് നമ്മൂടെ കൊച്ചു കേരളത്തിലും ലോക് ഡൗണും ആയതോടെ സിനിമാ ചിത്രീകരണങ്ങൾ പൂർണ്ണമായും നിർത്തിവച്ചിരുന്നു. ഈ അവധിക്കാലത്ത് കൃഷിയിലേക്ക് ഇറങ്ങിയ താരങ്ങൾ നിരവധിയാണ്.

കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്ത് കൃഷി പരീക്ഷണം നടത്തുകയാണ് മലയാളത്തിന്റെ താരരാജാവ് നടൻ മോഹൻലാൽ. വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാൽ.

Advertisements

വീട്ടു പറമ്പൽ സൂപ്പർ ജൈവകൃഷിയിടം ഒരുക്കി സൂപ്പർതാരം മോഹൻലാൽ. കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന് അര ഏക്കർ സ്ഥലത്താണ് മോഹൻലാൽ കൃഷിയിടം ഒരുക്കിയത്. തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. കൈലിമുണ്ടുടുത്ത് തലയിൽ കെട്ടുമായി കൃഷിയിടത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കൃഷിയിടം നോക്കിനടത്തുന്ന ആളും മോഹൻലാലിനൊപ്പമുണ്ട്.

ചെന്നൈയിൽ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതൽ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം. വെണ്ട, വഴുതനങ്ങ, തക്കാളി, അച്ചിങ്ങ പയർ, പാവയ്ക്ക തുടങ്ങിയ നിരവധി പച്ചക്കറികൾ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. കൂടാതെ നിരവധി വാഴകളും കൃഷിയിടത്തിൽ കാണാം.

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാൽ. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. അടുത്ത ദിവസം ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് താരം. കൊച്ചിയിലും തൊടുപുഴയിലുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ചിത്രത്തിന്റെ ഷൂട്ടിങ്.

Advertisement