ചെറുപ്പത്തിൽ ആയിരുന്നു എനിക്ക് പ്രായം കൂടുതൽ: പഴയ ഫോട്ടോയുമായി ലെന, വൈറൽ

132

മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ രണ്ടു പതിറ്റാണ്ടിലേറെയായി തിളങ്ങിനിന്ന് തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. 1998ൽ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാൽ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിവയടക്കം ചില ഹിറ്റ് സിനിമകൾ ചെയ്തതു

അതിനു ശേഷം ലെന അഭിനയം നിർത്തി ക്ലിനിക്കൽ സൈക്കോളജി പഠിയ്ക്കുവാൻ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലി ചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയിൽ നായികയായി അഭിനയിയ്ക്കുവാൻ അവസരം ലഭിയ്ക്കുന്നത്.

Advertisements

ഇപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പഴയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ലെന. ചെറുപ്പത്തിൽ ആണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നി. ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ’എന്നാണ് ലെന ചോദിക്കുന്നത്.
22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ട്രാഫിക് എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് സ്‌നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ്, എന്ന് നിന്റെ മൊയ്തീൻ, അതിരൻ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

കൂട്ട് എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ലെനയുടെ വിവാഹം. ചെറുപ്പകാലംമുതലേയുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെയായിരുന്നു ലെന വിവാഹം ചെയ്തത്. 2004- ൽ ആയിരുന്നു അവരുടെ വിവാഹം.
വിവാഹത്തിനു ശേഷം സീരിയലിലൂടെയാണ് ലെന അഭിനയ രംഗത്തേയ്ക്ക് മടങ്ങിവന്നത്. ഓമനത്തിങ്കൾ പക്ഷി, ഓഹരി, അരനാഴികനേരം, ചില്ലുവിളക്ക് എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളിൽ ലെന അഭിനയിച്ചു.

2007 ൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ലെന വീണ്ടും സിനിമയിലേയ്‌ക്കെത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ലെന അഭിനയിച്ചു. 2011 ൽ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയം നിരൂപക പ്രശംസ നേടി. വിക്രമാദിത്യൻ, ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീൻ.. തുടങ്ങിയ ചിത്രങ്ങളിൽ ലെന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരികയായും ജഡ്ജായുമെല്ലാം ലെന പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുമുണ്ട്. മ്യൂസിക് ആൽബങ്ങളിലും ലെന അഭിനയിച്ചിട്ടുണ്ട്. 2008 ൽ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലെന സ്വന്തമാക്കി. 2013 മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നീ സിനിമകളിലെ അഭിനയത്തിന് ലെനയ്ക്ക് ലഭിച്ചു.

അഭിലാഷ് കുമാറിൽ നിന്ന് വിവാഹമോചനം നേടിയ ലെന ഇപ്പോൾ കൊച്ചിയിലാണ് താമസിയ്ക്കുന്നത്.

Advertisement