മമ്മൂക്കയുടെ ആ ഗാന രംഗം ടിവിയിൽ വന്നാൽ ഇന്നും ഒരു സെക്കന്റ് ഞാൻ കണ്ണെടുക്കാറില്ല; മമ്മൂട്ടിയുടെ സൂപ്പർ ഗാന രംഗത്തെ കുറിച്ച് ജയറാം

2179

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് മലയാളസിനിമയുടെ എക്കാലത്തേയും വലിയ സൂപ്പർ സ്റ്റാർ ആയ മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർതാരം ജയറാമും. സിനിമയ്ക്കകത്തും സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളപമാണ് ഇരുവരും.

നിരവധി അവാർഡ് ദാന ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സിനിമയിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ജയറാം വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.

Advertisements

കൈരളി ചാനലിന്റെ ഒരു പരിപാടിയിൽ വെച്ചാണ് മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ജയറാം സംസാരിച്ചത്. മലയാളത്തിന്റെ പ്രിയ ഗായകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജയറാം പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്.

Also Read
ആരും കൊതിച്ച് പോകും ഇതുപോലൊരു കാമുകനേയും ഏട്ടനേയും; ആരാധകർ തനിക്കയച്ച മെസേജ് പുറത്ത് വിട്ട് മൗനരാഗത്തിലെ ‘കിരൺ’ നലീഫ്

മമ്മൂട്ടിയുടെ സിനിമകളിലെ പാട്ടുകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജോണി വാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന് തുടങ്ങുന്ന പാട്ടാണെന്നാണ് ഇതിൽ ജയറാം പറയുന്നത്. ഈ പാട്ട് ടിവിയിൽ വരുമ്പോൾ താൻ ഇപ്പോഴും കാണാറുണ്ടെന്നും ജയറാം പറഞ്ഞു. മമ്മൂക്കയ്ക്ക് ഒരു ഡെഡിക്കേഷൻ സോങ് എന്ന് പറയുമ്പോൾ കഴിഞ്ഞ 35 വർഷക്കാലത്തെ ഒരുപാട് പാട്ടുകൾ പെട്ടെന്ന് ഞാൻ ഓർത്തെടുക്കേണ്ടി വരും.

എങ്കിലും പെട്ടെന്ന് ഒരു പാട്ട് പറയാൻ പറഞ്ഞാൽ പാട്ടിന്റെ ഭംഗി കൊണ്ടും അതിന്റെ അവതരണം കൊണ്ടും എന്റെ മനസിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ചെയ്ത ജോണി വാക്കർ എന്ന സിനിമയിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനമാണ്. എനിക്ക് തോന്നുന്നു ഇന്നും ടിവിയിൽ ആ ഗാനം വന്നാൽ ഒരു സെക്കന്റ് പോലും ഞാൻ കണ്ണ് അതിൽ നിന്നും മാറ്റാറില്ല.

പുതിയ തലമുറയിൽ കൊറിയോഗ്രഫി ചെയ്യുന്ന പുതിയ മാസ്റ്റേഴ്സ് പുതിയ തലമുറയിലെ നായകന്മാർക്ക് പറഞ്ഞ് കൊടുക്കുന്ന വളരെ ഈസിയായിട്ടുള്ള സ്റ്റെപ്പുകൾ ഈ പാട്ടിലുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്.
1992ലായിരുന്നു ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കർ എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്ക് പുറമേ രഞ്ജിത, ജഗതി ശ്രീകുമാർ, സുകുമാരി, മണിയൻ പിള്ള രാജു. ശങ്കരാടി, എംജി സോമൻ തുടങ്ങി യവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read
ഷിബിലയുടെ പുത്തൻ മേക്കോവർ വൈറൽ, എന്തൊരു മാറ്റമെന്ന് ആരാധകർ

അതേ സമയം സുപ്പർതാരങ്ങളായ മമ്മൂട്ടുയും ജയറാമും നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. ധ്രൂവം, അർത്ഥം, കനൽക്കാറ്റ്, ട്വന്റി ട്വന്റി തടങ്ങിയ സൂപ്പർഹിറ്റുകൾ ഇരുവരും ഒന്നിച്ചഭിനയച്ചതിൽ പ്രധാനപ്പെട്ടവയാണ്.

Advertisement