കടലിൽ വീണ തെരുവ് നായകുട്ടിയെ സാഹസികമായി നീന്തിച്ചെന്ന് രക്ഷപ്പെടുത്തി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകർ

53

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനയ ചക്രവർത്തിയാണ് താരരാജാവ് കംപ്ലീറ്റ് ആക്ഠർ മോഹൻലാൽ. മലയാളികൾക്ക് മോഹൻലാൽ വെറുമൊരു നടനല്ല, ഒരു വികാരമാണ്. ആ പേര് ഒരുതവണ എങ്കിലും പരാമർശിക്കാതെ ഒരു ദിവസം പോലും മിക്ക മലയാളികളുടെ ജീവിതത്തിൽ കടന്നു പോകാറില്ല.

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. അങ്ങനെയാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാൻ പ്രണവിന് സാധിച്ചിരുന്നു. മറ്റ് താരപുത്രന്മാരിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ ലളിത ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

Advertisements

ഓൺ സ്‌ക്രീനിലെ ചാർലി ദുൽഖർ സൽമാൻ ആണെങ്കിൽ ഓഫ് സ്‌ക്രീനിലെ ചാർലി പ്രണവ് മോഹൻലാൽ ആണെന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ യാത്രകളും വാർത്തകളിൽ നിറയാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ പ്രണവിന്റെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തുന്ന പ്രണവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Also Read
മറ്റൊരു നടന്മാർക്കും ഇല്ലാത്ത ആ ഒരു പ്രത്യേകത മോഹൻലാലിനുണ്ട്, ഉങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാൻ പോകുന്നില്ല: സംവിധായകൻ ഭദ്രൻ

നടുക്കടലിൽ പെട്ടുപോയ നായയെ നീന്തിച്ചെന്ന് രക്ഷിച്ച് കരയിലെത്തിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായി മാറുന്നത്. ആദ്യം പ്രണവ് നീന്തി കരയിലേക്ക് വരുന്നതാണ് കാണുന്നത്.

പിന്നീടാണ് താരത്തിന്റെ കയ്യിലൊരു നായയുള്ളത് തിരിച്ചറിയുന്നത്. കരയിലെത്തിയ ശേഷം നായക്കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയ ശേഷം അവിടെ നിന്നും നടന്നു പോകുന്ന പ്രണവിനേയും വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ചെന്നൈയിലെ വീടിന്റെ മട്ടുപ്പാവിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

താരത്തിന്റെ മനുഷ്യത്വവും ധീരതയുമെല്ലാം സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താര പുത്രന് ആരാധകർ കയ്യടിക്കുകയാണ്. നേരത്തെ പ്രണവിന്റെ ഹിമാലയൻ യാത്രയുടേയും വീഡിയോ വൈറലായിരുന്നു. താരത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയൊരു ആരാധകൻ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറുന്നത്.

Also Read
മമ്മൂക്കയുടെ ആ ഗാന രംഗം ടിവിയിൽ വന്നാൽ ഇന്നും ഒരു സെക്കന്റ് ഞാൻ കണ്ണെടുക്കാറില്ല; മമ്മൂട്ടിയുടെ സൂപ്പർ ഗാന രംഗത്തെ കുറിച്ച് ജയറാം

Advertisement