അതെന്റെ മകനല്ല, ഞാൻ വിവാഹിതയല്ല, എനിക്ക് മക്കളും ഇല്ല; വെളിപ്പെടുത്തലുമായി ചക്കപ്പഴത്തിലെ പൈങ്കിളി

458

വളരെ വേഗം പ്രേക്ഷക പ്രശംസ നേടി എടുക്കന്നവയാണ്ഫ്‌ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളെല്ലാം തന്നെ. ഇപ്പോഴിതാ ഉപ്പും മുളകിനും പിന്നാലെ പുതിയതായി ആരംഭിച്ച ചക്കപ്പഴമാണ് ആരാധകരുടെ പ്രിയപരമ്പരയായി ജൈത്രയാത്ര തുടരുന്നത്.

ചക്കപ്പഴം എന്ന ടിവി സീരിയൽ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.ഉപ്പും മുളകും സീരിയലിന് ലഭിച്ചതു പോലെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്.ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമാണ് സീരിയലിലെ കഥാപാത്രങ്ങൾ.ഇവർ ചേർന്ന് ഒരുക്കുന്ന രസകരമായ സംഭവങ്ങളാണ് ഓരോ എപ്പിസോഡുകളിലും പുറത്ത് എത്തുന്നത്.

Advertisements

ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമെല്ലാം ചേർന്ന് ഒരുക്കുന്ന കിടിലൻ ദൃശ്യവിസ്മയമായിട്ടാണ് ചക്കപ്പഴം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അശ്വതി ശ്രീകാന്ത്, എസ്പി ശ്രീകുമാർ, അർജുൻ സോമശേഖർ തുടങ്ങി മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ചക്കപ്പഴത്തിലൈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇപ്പോൾ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. പൈങ്കിളി എന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ശ്രുതി രജനികാന്ത് എന്നാണ് താരത്തിന്റെ യഥാർഥ പേരെന്ന് അധികമാർക്കും അറിയാൻ വഴിയില്ല.

പരമ്പരയിൽ സദാസമയവും ഉറങ്ങാനിഷ്ടമുള്ളയാളാണ് പൈങ്കിളി. ഭർത്താവായ പോലീസുകാരനാട്ടെ സസ്‌പെൻഷനിലുമാണ്. ഇവരുടെ മകനെ നോക്കുന്നത് പൈങ്കിളിയുടെ അമ്മയും നാത്തൂനും ചേർന്നാണ്. അമ്മേടെ സ്വർണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.

പരമ്പരയിൽ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്നാണ് ശ്രുതിയിപ്പോൾ പറയുന്നത്. എന്നാൽ ഞാൻ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു.

കണ്ണനൊപ്പമുള്ള പുത്തൻ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓൺസ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശ്രുതി മറുപടി പറഞ്ഞത്. സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇതിനോടകം തന്നെ വൈറലായികഴിഞ്ഞിരിക്കുകയാണ്.

Advertisement