ആർക്കെങ്കിലും എന്റെ കാലുകൾ പ്രശ്‌നമായി തോന്നുന്നുവെങ്കിൽ അകലം പാലിച്ചോളൂ, പുതിയ ചിത്രവുമായി അനുപമ പരമേശ്വരൻ: കാല് കാണിച്ചുള്ള ഡ്രെസ്സിനെതിനെതിരെ വരുന്ന കമന്റുകൾക്ക് കിടിലൻ മറുപടിയും

362

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മേരിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപ പരമേശ്വരൻ. അതിനു ശേഷം തെലുങ്ക്, തമിഴ് ചിത്രങ്ങളിലേക്ക് ചേക്കേറിയ അനുപമ അവിടെ നായികാ വേഷം ചെയ്തത്‌കൊണ്ട് സൂപ്പർ നടിയായി മാറി.

മലയാളത്തിൽ പ്രേമത്തിന് ശേഷം അധികം സിനിമകൾ ചെയ്യാതിരുന്ന അനുപമ ഇടയ്ക്ക് ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ എത്തിയിരുന്നു. ഈ അടുത്തിടെ മണിയറയിലെ അശോകൻ എന്ന മലയാള ചിത്രത്തിലൂടെ സഹസംവിധായിക ആയും താരമെത്തി. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ മലയാളത്തിൽ സിനിമ ചെയ്യൂ. മാതൃഭാഷയിൽ താൻ വളരെ അധികം സെലക്ടീവാണെന്നാണ് നടി നേരത്തെ പറഞ്ഞിട്ടുണ്ട്.

Advertisements

അതേ സമയം പലപ്പോഴും സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മോശം കന്റുകൾ ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് നടിമാർ. ഇപ്പോൾ നടിമാർ തന്നെ ഇത്തപക്കാർക്കെതിരെ പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നുണ്ട്. നേരത്തെ നടി അനശ്വര രാജനെതിരെ മോശം കമന്റുകളും പരാമർശങ്ങളും ഉണ്ടായപ്പോൾ പല നടിമാരും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കും എന്നാണ് ഇപ്പോൾ നടിമാരുടെ നിലപാട്. താത്പര്യമില്ലാത്തവർ തങ്ങളുടെ ചിത്രങ്ങൾ കാണേണ്ടെന്നും അവർ പറയുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ക്യാമ്പെയിനിനെ കുറിച്ചും സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ.

അനുപമ പപങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ചർച്ചയാകുന്നത്. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് ചിലർ മനപൂർവം മോശം കമന്റുകൾ ഇടുന്നതു സോഷ്യൽ മീഡിയയിൽ പതിവായപ്പോൾ ഞങ്ങൾക്കും കാലുകൾ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത നടിമാർ തങ്ങളുടെ കാലുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു.

അങ്ങനെ കാലുകൾ കാണിച്ചു കൊണ്ട് ഒരു ചിത്രമിടുമ്പോൾ അതിനെതിരെ വരുന്ന കമന്റുകൾക്ക് എന്ത് മറുപടി നൽകും എന്നായിരുന്നു അനുപമയോട് അഭിമുഖം നടത്തിയ ആൾ ചോദിച്ച ചോദ്യം. അതിന് അനുപമ പറയുന്നത് ചേട്ടൻ മുണ്ടുടുക്കാറുണ്ടോ എന്ന് തിരിച്ചു ചോദിക്കും എന്നാണ്. ആണുങ്ങൾ മുണ്ടു മടക്കി കുത്തുമ്പോഴും അവരുടെ കാലുകൾ കാണാമല്ലോ എന്നും അതും ഒരുതരം കാൽ പ്രദർശനം അല്ലേ എന്നുമാണ് അനുപമ സൂചിപ്പിക്കുന്നത്.

തെലുങ്കിൽ ഇതിനോടകം ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ച അനുപമ പരമേശ്വരൻ തമിഴിൽ ധനുഷിന്റെ നായികാ വേഷവും ചെയ്തു. മലയാളത്തിൽ പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താരം കൂടിയാണ് ഈ നടി.

അതേ സമയം പുറം തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് അനുപമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. പുറം തിരിഞ്ഞിരുന്ന്, തന്റെ ചുരുണ്ട മുടി വാരിയെടുത്തു നിൽക്കുന്നതാണ് ചിത്രം. കണ്ടാൽ അല്പം ഗ്ലാമറസ്സാണെങ്കിലും അശ്ലീലമല്ല, ചിത്രത്തിൽ നടിയുടെ കാലുകളും തുടയും കാണുന്നുണ്ട്. അത് ആർക്കെങ്കിലും പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ അവർ കുറച്ച് അകലം പാലിച്ചു നിന്നോളൂ എന്നാണ് അനുപമ പറഞ്ഞിരിയ്ക്കുന്നത്.

തന്റെ വളവുകൾ മറയ്ക്കാൻ ചുരുളകൾക്ക് കഴിഞ്ഞാൽ അതാണ് പ്രണയം എന്നാണ് അനു ചിത്രത്തിന് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. എന്നാൽ ചിത്രത്തിന് കീഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.തങ്ങൾക്ക് വേണ്ടത് ഹോംലി ആയ അനുപമയെയാണെന്നും ഇത്തരം ഗ്ലാമറസ് അനുപമയെ അല്ലെന്നും ഇപ്പോഴും പ്രേമത്തിലെ സ്‌കൂൾ കുട്ടിയുടെ മുഖമാണെന്നും ഒക്കെ കമന്റുകൾ വരുന്നുണ്ട്.

അതേ സമയം മലയാളത്തിൽ തുടക്കം കുറിച്ചെങ്കിലും തെലുങ്കിലായിരുന്നു നടിക്ക് തിരക്ക്. തമിഴിൽ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ എത്തി. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അനുപമ അഭിനയിച്ചത്. തള്ളിപ്പോകാതെ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിയ്ക്കപ്പെട്ടത്.

Advertisement