വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്, എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു സൂര്യയ്ക്ക് ഒപ്പം അഭിനയിച്ച ആ സിനിമ: തുറന്നടിച്ച് നയൻതാര

460

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരസുന്ദരിയാണ് നയൻതാര. മലയാളിയായ നയൻതാര അരങ്ങേറ്റം കുറിച്ചതും പ്രശസ്തയാവുന്നതും മലയാള സിനിമയിലൂടെ ആണെങ്കിലും താര പദവി കൈവരിക്കുന്നത് തമിഴ് സിനിമയിലെത്തിയതിനു ശേഷമായിരുന്നു.

ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടി പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം നേടിയെടുത്തു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് താരം. അതേ സമയം നേരത്തെ ഒരഭിമുഖത്തിൽ താരം പറഞ്ഞത് വിവാദമായിരുന്നു.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ആ പഴയവാക്കുകൾ വീണ്ടും വൈറലാവുകയാണ്. നയൻതാര അന്ന് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:

സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്.

പക്ഷേ അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. എന്നാൽ അസിനും സൂര്യക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ഗജിനി. ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട്.

വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് തീരുമാനിച്ചത്. എന്നാൽ ആ രണ്ട് ചിത്രങ്ങൾ എനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ തന്നുവെന്നും നയൻതാര പറഞ്ഞു.

അതേ സമയം മലയാളത്തിൽ മനസ്സിനക്കരയ്ക്ക് ശേഷം നാട്ടുരാജാവ്, വിസ്മയതുമ്പത്ത്, രാപ്പകൽ, തസ്‌കരവീരൻ, ഭാസ്‌കർ ദി റാസ്‌കൽ, പുതിയ നിയമം, ബോഡിഗാർഡ്, തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നയൻസ് അഭിനയിച്ചിരുന്നു. നിവിൻ പോളി നായകനായ ലവ് ആക്ഷൻ ഡ്രാമയിലാണ് താരം അവസാനമായി മലയാത്തിൽ അഭിനയിച്ചത്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് നിഴൽ എന്ന മലയാള സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബന്റെ നായകയായിട്ടാണ് നയൻസ് ഈ സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി താരം തന്റെ പ്രിതഫലവും വെട്ടിക്കുറച്ചുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Advertisement