Home Entertainment Celebrities

ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല: ഭുംറയെ കുറിച്ച് തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

67

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി അനുപമ പരമേശ്വരൻ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ഭുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന 25 പേരിൽ ഒരാൾ ആണെന്ന കാര്യം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 11 ലക്ഷത്തിന് മേൽ ഫോളോവേഴ്‌സുള്ള ഭുംറ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക നടിയും മലയാളിയും അനുപമ പരമേശ്വരനായിരുന്നു.

എന്നാൽ സംഭവം വാർത്തയായതോടെ ഇരുവരെയും ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും തല പൊക്കിയിരുന്നു. ഇതിനു പിന്നാലെ അനുപമയെ ട്വിറ്ററിൽ ഭുംറ അൺഫോളോ ചെയ്യുകയും ചെയ്തു. എന്നിരുന്നാലും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലെന്നാണ് അനുപമ പറയുന്നത്.

Advertisements

ഏറ്റവും വേഗം 50 വിക്കറ്റുകൾ ടെസ്റ്റ് ക്രിക്കറ്റിൽ വീഴ്ത്തിയ ഇന്ത്യൻ പെയ്സ് ബൗളർ എന്ന റെക്കോർഡ് നേട്ടത്തിനുടമയാണ് ജസ്പ്രീത് ഭുംറ. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിലൊരാൾ. ഞങ്ങൾ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകൾ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി.

എന്റെ ചിത്രങ്ങളോട് ചേർത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ഭുംറയുടെ പേജിൽ എന്റെ പേരും ചേർത്തു കമന്റുകളിടുക തുടങ്ങിയ രീതികൾ തീർത്തും വിഷമമായി. ഞങ്ങൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ.

പക്ഷേ, സോഷ്യൽ മീഡിയയിൽ ആളുകൾ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കിൽ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ഭുംറ അൺഫോളോ ചെയ്തു എന്നായി. ഞങ്ങൾ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേർഡ് അല്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല. വനിതയുമായുള്ള അഭിമുഖത്തിൽ അനുപമ വ്യക്തമാക്കി.

Advertisement