ഒരു എടുത്ത് ചാട്ടമായിരുന്നു അത്; പ്രതീക്ഷിച്ചത് പോലൊരു ജീവിതം അല്ലായിരുന്നു, ആദ്യ വിവാഹത്തെ കുറിച്ച് മല്ലികാ സുകുമാരൻ

171

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയാണ് മല്ലികാ സുകുമാരൻ. മലയാള സിനിമയിലെ മുൻകാല സൂപ്പർതാരം അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയാണ്. താര കുടുംബത്തിന് ആരാധകരും ഏറെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ പേജുളിലൂടെ വൈറലാവുന്നത് മല്ലിക സുകുമാരനെ കുറിച്ചുള്ള ചില വിശേഷങ്ങളാണ്. നടൻ സുകുമാരനെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം നടി കഴിച്ചിരുന്നു. മലയാളത്തില പ്രമുഖ നടൻ ജഗതി ശ്രീകുമാറുമായിട്ടായുന്നു അത്. വേർപിരിഞ്ഞ ആ വിവാഹത്തെ കുറിച്ച് താരങ്ങൾ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

Advertisement

എന്നാലിപ്പോൾ നടന്റെ പേര് പറയാതെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പഴയ ജീവിതത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തൽ.

എടുത്ത് ചാട്ടമായിരുന്നു അത്. അതിലൊന്നും ഞാൻ ആരെയും കുറ്റം പറയില്ല. അവിടെയൊരു ജീവിതം കിട്ടുന്നില്ലെന്ന് തോന്നി. ഞാൻ എന്ത് തന്നെ ആയാലും എനിക്ക് എന്റേതായൊരു ജീവിതം വേണം. എന്റെ ഭർത്താവ്, കുഞ്ഞുങ്ങൾ ഒക്കെ വലിയൊരു നിർബന്ധമായിരുന്നു.

അങ്ങനെ ഞാനൊരു ബന്ധം തിരഞ്ഞെടുത്തു. ബന്ധുക്കൾ എല്ലാം കോഴിക്കോട് ആണ്. അവിടെ പോയി. രണ്ട് മൂന്ന് മാസമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെ കുറിച്ചൊക്കെയുള്ള ഒരു തെറ്റിദ്ധാരണ ആർക്കൊക്കെയോ അവിടെ ഉണ്ടായിരുന്നു. തെറ്റ് ചെയ്തത് ഞാനാണ്. പിന്നെ എന്റെ അച്ഛൻ ഇങ്ങോട്ട് വന്ന് വിളിക്കണോ? നമ്മൾ സ്വയം ഏറ്റുപറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ബാധ്യതയുള്ള കുട്ടിയാണ് ഞാൻ അന്നേരം.

അന്നും ഞാൻ ബോൾഡ് ആണ്. എന്നെ ആരും കൊണ്ട് പോവുന്നില്ല. മുൻപ് പറഞ്ഞതിൽ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ച് പോവുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് ചൊറിയൊരു നിരാശ അവിടെ തുടങ്ങി. അവസാനം ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി.

സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും ആരംഭിച്ചു. എന്തെങ്കിലും സമ്പാദിച്ചാലേ മതിയാവു എന്ന് ചിന്തിച്ച് തുടങ്ങിയിരുന്നു. അന്ന് തിക്കോടിയൻ സാറിനോടാണ് എനിക്ക് കടപ്പാടുള്ളത്. അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ വർക്ക് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ വല്ല്യച്ചന്മാരെ ഒക്കെ എനിക്ക് അറിയാം. അങ്ങനെ തിക്കോടിയൻ ആണ് സിനിമയിലേക്കുള്ള വരവിന് കാരണമായത്.

പട്ടത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് കരുണാകരനുമായി ചേർന്ന് ഒരു സിനിമ എടുക്കാൻ പോവുകയാണ്. അരവിന്ദൻ സാറാണ് സംവിധാനം. തിയറ്ററുകളിലേക്ക് എത്തിക്കാൻ അല്ല. അദ്ദേഹത്തിന്റെ പടങ്ങൾ എങ്ങനെയാണെന്ന് അറിയില്ലേ, ആ രീതിയിലാണെന്നും പറഞ്ഞു.

ഭർത്താവ് എന്നെക്കാൾ 10 വയസിന് ഇളയതാണ്; ഭർത്താവിനെ പൊതുവേദിയിൽ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര. അതിലൊരു കഥാപാത്രം ഉണ്ട്. നായകന്റെ മുറപ്പെണ്ണോ മറ്റോ ആയിട്ട്. അത് മുഴുനീള കഥാപാത്രം ഒന്നുമല്ല. അന്നൊക്കെ സത്രീകൾക്ക് അത്ര പ്രധാന്യമുള്ള സിനിമ ആയിരുന്നില്ല അത്.

രാധ എന്നോ എന്താണ് കഥാപാത്രത്തിന്റെ പേര്. അങ്ങനെ ഞാൻ അഭിനയിച്ചു. പക്ഷേ ഞാൻ ജീവിതം ആരംഭിച്ച ആളും കുടുംബവുമൊക്കെ അഭിനയിക്കാൻ പോവണ്ടെന്ന് പറഞ്ഞു. വീട്ടിലെ കാര്യങ്ങളൊക്കെ തിക്കോടിയൻ സാർ ചോദിച്ചിരുന്നു. ഒരു മാസം ആവുമ്പോഴെക്കും എല്ലാവരും ശാന്തമാവുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ പോകാമെന്ന ഉദ്ദേശത്തോടെയാണ് വന്നത്.

പക്ഷേ അതിലേക്ക് എത്തിയില്ല. ഇപ്പോൾ മൂന്നാല് മാസമായി. സാമ്പത്തികമായിട്ടും മാനസികമായിട്ടും കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് തന്ന വാക്ക് അതായിരുന്നില്ല. എന്റെ വിഷമങ്ങളൊക്കെ ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ഞാൻ രണ്ട് മൂന്നാല് സീനുകളിൽ അഭിനയിച്ചു.

ശേഷം തിക്കോടിയൻ സാറ് ഒരു നൂറ്റിയൊന്ന് രൂപ തന്നു. അദ്ദേഹം കൈയ്യിൽ നിന്ന് എടുത്ത് തന്നതാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ പട്ടത്തുള്ള ആള് തന്നതാണെന്ന് പറഞ്ഞ് 500 രൂപ കിട്ടി. അതായിരുന്നു എന്റെ ആദ്യ പ്രതിഫലമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.

Advertisement