എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായിക ആയിരുന്നു ഭാവന: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

844

ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ എത്തി മലയാളികളുടെ പ്രയങ്കരനായ നടനായി മാറിയ താരമാണ് കുഞ്ചോക്കോ ബോബൻ. സിനിമയിൽ വന്ന കാലംമുതൽ മലയാളികൾക്ക് ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ.

നിരവധി നടിമാരുടെ നായകനായി കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്. എല്ലാ നടിമാരുമായി റൊമാൻസ് ചെയ്യാൻ താൻ കംഫർട്ട് ആണെന്നും എന്നാൽ ഭാവനയുടെ അടുത്തേക്ക് റൊമാൻസുമായി ചെന്നാൽ അതല്ല അവസ്ഥയെന്നും കുഞ്ചാക്കോ ബാബൻ പറയുന്നു.

Advertisement

മാതൃഭൂമിക്ക് നൽകിയ പഴയൊരു അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം പറഞ്ഞത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ വന്ന കാലംമുതൽ ഞാൻ പ്രിയയുമായി പ്രണയത്തിൽ ആയിരുന്നതിനാൽ ആ കാര്യം കൂടെ അഭിനയിച്ച നായികമാർക്കെല്ലാം അറിയാം. അതിനാൽ സിനിമയിൽ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.

Also Read
അന്ന് ഞാൻ രക്ഷപ്പെടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്, പക്ഷേ ഞാൻ രക്ഷപെട്ടും ഇത് തന്റെ രണ്ടാം ജന്മമാണ്: പ്രണവിന്റെ നായികയുടെ തുറന്നു പറയുന്നു

സിനിമയിൽ എനിക്ക് നന്നായി പ്രണയം അഭിനയിക്കാൻ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതു കഴിഞ്ഞാൽ കാവ്യാ മാധവൻ, ജോമോൾ, മീരാ ജാസ്മിൻ എന്നിവരും പെടും. എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായികയായിരുന്നു ഭാവന.

പ്രണയഭാവവുമായി അവളുടെ മുന്നിൽ ചെന്നാൽ അവൾ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കുന്നു. അതേ സമയം ഒരുകാലത്ത് ര ക്തം കൊണ്ട് എഴുതിയ കത്ത് വരെ ആരാധികമാർ കുഞ്ചാക്കോ ബോബന് അയച്ചിട്ടുണ്ട്.

പക്ഷേ, സിനിമയിലും പുറത്തും ആരാധികമാർ ഏറെയുള്ള ചാക്കോച്ചന് എല്ലാം പ്രിയയായിരുന്നു. സിനിമ കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രിയ ചാക്കോച്ചന്റെ ജീവിതസഖിയായി എത്തി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

Also Read
മരയ്ക്കാർ അറബിക്കടലിന്റെ സിഹം എത്തുന്നത് 3300 സ്‌ക്രീനുകളിൽ; ആദ്യ ദിവസം തന്നെ ചിത്രം അമ്പതുകോടി കടക്കും, വിശേഷങ്ങൾ ഇങ്ങനെ

Advertisement