മമ്മൂട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല, എനിക്ക് എന്റെ ജീവനും ജീവിതവും തിരികെ തന്നത് മമ്മൂട്ടിയാണ്, അന്ന് സംഭവിച്ചത് തുറന്നു പറഞ്ഞ് ഉണ്ണിമേരി

765

ഒരുകാലത്ത് മലയാളത്തിൽ നായകയായും സഹനടിയായും തിളങ്ങിയ താരമാണ് ഉണ്ണി മേരി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉണ്ണി മേരി മലയാളികളുടെ പ്രിയ താരം കൂടിയാണ്. 1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്.

1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.

Advertisements

സിനിമയിൽ കൂടുതലും ഉണ്ണിമേരി തിളങ്ങിയത് ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നതു കൊണ്ട് തന്നെ അക്കാലത്ത് നിരവധി ഗോസിപ്പുകളൂം നടിയെ കുറിച്ച് പരന്നിരുന്നു. തമിഴിൽ സജീവമായിരുന്ന കാലത്ത് അവർ യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും മലയാളി ആയതിനാൽ അവസാനം നടിയെ ഒഴിവാക്കുകയായിരുന്നു.

Also Read
ഒരു വേദനയെ ഉള്ളു മനസ്സിൽ, കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്, ചക്കപ്പഴത്തിന്റെ അണിയറക്കാരോട് സബീറ്റാ ജോർജ്

അതോടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. ദീപ ഉണ്ണിമേരി എന്നതാണ് അവരുടെ യഥാർഥ പേര്..ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന നടി അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. ഏത് തരാം വേഷങ്ങൽ ധരിക്കാനും, അത്തരത്തിലുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാനും നടി യാതൊരു മടിയും കാണിച്ചിരുന്നില്ല.

അതേ സമയം നേരത്തെ ഒരഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം ഉണ്ണിമേരി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഐ വി ശശിയുടെ കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അത് സംഭവിക്കുന്നത്. ആ പ്രശ്‌നം കാരണം താൻ ജീവൻ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്നും പക്ഷെ മമ്മൂട്ടി തന്നെ രക്ഷിച്ചു എന്നും ഉണ്ണിമേരി പറയുന്നു.

ആ സംഭവം ഇങ്ങനെ:

താനും മമ്മൂട്ടിയും തുടങ്ങിയ എല്ലാ താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ ഒരു ദിവസം തന്നെ കാണാൻ തന്റെ അച്ഛൻ എത്തി, പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്നവർ പ്രായമായ എന്റെ അച്ഛനോട് വളരെ മോശമായി പെരുറുകയും, സംസാരിക്കുകയും ചെയ്തു. എന്നെ ഒന്ന് കാണിക്കാതെ പോലും അവർ എന്റെ അച്ഛനെ അപമാനിച്ച് മടക്കി അയക്കുകയും ചെയ്തു.

ഇതറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛൻ അങ്ങനെ മടങ്ങി പോയത് ഓർത്തപ്പോൾ നെഞ്ചു പൊട്ടുകയായിരുന്നു. ആ സങ്കടത്തിൽ ഞാൻഎന്റെ മുറിയിലേക്ക് കയറി കതക് കുറ്റിയിട്ട് ഉ റ ക്ക ഗു ളി കൾ വാരി കഴിക്കുകയായിരുന്നു.

Also Read
അന്ന് പ്രിയങ്ക ചോപ്ര ഒരേ സമയം പ്രണയിച്ചത് രണ്ടു പേരെ, താരത്തിന്റെ ഫോൺ ബില്ല് കണ്ട് ഞെട്ടിപ്പോയെന്ന് വെളിപ്പെടുത്തൽ

അങ്ങനെ അവരെത്ര വിളിച്ചിട്ടും ഞാൻ വാതിൽ തുറക്കാതെ ആയപ്പോൾ, പെട്ടെന്ന് മമ്മൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹവും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അന്ന് മമ്മൂട്ടി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നു എവങ്കിൽ ഇന്ന് ഞാനുണ്ടാകുമായിരന്നില്ല, എന്നും ഉണ്ണിമേരി പറയുന്നു.

അതേ സമയം സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇടക്കാലത്ത് ഇവർ എത്തിയെങ്കിലും പിന്നീട് മുഴുവൻ സമയവും സുവിശേഷ പ്രവർത്തകയായി മാറുകയായിരുന്നു. എറണാകുളത്താണ് ഉണ്ണിമേരി ഇപ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

1962 ൽ അഗസ്റ്റിൻ ഫെർണാഡസ് വിക്ടോറിയ ദമ്പുതികളുടെ മകളായി എറണാകുളത്താണ് ഉണ്ണിമേരി ജനിച്ചത്. മൂന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിച്ചിരുന്ന താരം ഏഴാം വയസിൽ ആണ് സിനിമയിൽ എത്തിയത്. പിന്നീട് നായികാ നിരയിലേക്ക് എത്തിയ താരം മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ നായികയായാണ് കൂടുതലും അഭിനയിച്ചത്.

മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും കന്നടയിലും സജീവമായിരുന്നു ഉണ്ണിമേരി.കോളേജ് അധ്യാപകനായ റോജോയുമായി 1982ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഭർത്താവും മകനും മരുമകളും പേരകുട്ടിയും അടങ്ങുന്നതാണ് കുടുംബം. കമലിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

Also Read
കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്ന് ചോദിച്ചവന് കണക്കിന് കൊടുത്ത് അമേയ മാത്യു, കണ്ടം വഴി ഓടി ഞരമ്പൻ

വിവാഹ ശേഷം സിനിമയെ ഉപേക്ഷിച്ചവരും വിട്ടുനിന്നവരുമായ നടികൾ ഒക്കെ തിരിച്ചുവരുന്ന സമയമാണ് ഇത്. സംവിധായകയായും നടിയമായുമൊക്കെ മുൻകാല നടിമാർ തിരിച്ചെത്തുമ്പോൾ പഴയ മലയാളി യുവത്വത്തിന്റെ ആവേശമായിരുന്ന ഉണ്ണിമേരിക്ക് ഇതിലൊന്നും താൽപര്യമില്ല. ഉണ്ണിമേരിക്ക് ഇപ്പോൾ 60 വയസ്സായി.

ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന ആഗ്രഹമേയില്ല. സിനിമ ഇപ്പോഴും ഇഷ്ടമാണ്. പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങളും തിയ്യേറ്ററിലെത്തി കാണും. മകനെ അറിയപ്പെടുന്ന നടനാക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.

Advertisement