വിദ്വേഷ പ്രസംഗങ്ങൾ എല്ലാ മതക്കാരും നടത്താറുണ്ട്, പക്ഷേ ഇവിടെ ഒരു വേർതിരിവ് ഉണ്ട് ഒരു വിഭാഗത്തിന്റെ മാത്രം കണ്ടില്ലെന്ന് നടിക്കും: തുറന്നടിച്ച് മല്ലികാ സുകുമാരൻ

926

അന്തരിച്ച നടൻ സുകുമാരന്റേത് മലയാളികലുടെ പ്രിയപ്പെട്ട താരകുംടുംബമാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിലും തളരാതെ മുന്നോട്ട് ജീവിച്ച് ചങ്കൂറ്റത്തോടെ മക്കളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തി മാതൃകയായി മാറിയിരുന്നു സുകുമാരന്റെ ഭാര്യ നടി മല്ലികാ സുകുമാരൻ.

അന്നും ഇന്നും പ്രസരിപ്പോടെയല്ലാതെ മല്ലികാ സുകുമാരൻ ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മക്കൾ അറിയപ്പെടുന്ന താരങ്ങൾ ആയെങ്കിലും നടൻ സുകുമാരന്റെ ഭാര്യ എന്ന മേൽ വിലാസത്തിൽ അറിയ പ്പെടാ നാണ് മല്ലികാ സുകുമാരന് ഇഷ്ടം. സിനിമകളിൽ സജീവമാണ് ഇപ്പോഴും മല്ലികാ സുകുമാരൻ.

Advertisements

മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയായിരുന്നു അവസാനം മല്ലിക അഭിനയിച്ച് റിലീസിന് എത്തിയ ചിത്രം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അമ്മ വേഷം മനോഹരമായാണ് മല്ലിക അവതരിപ്പിച്ചത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമ അൽഫോൺസ് പുത്രന്റെ ഗോൾഡാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മ വേഷം തന്നെയാണ് മല്ലികയ്ക്ക്.

വീട്ടുകാര്യത്തിൽ ആയാലും സാമൂഹിക കാര്യത്തിൽ ആയാലും തന്റെ അഭിപ്രായങ്ങൾ വെ ട്ടി ത്തുറന്നു പറയുന്ന സ്വഭാവക്കാരി കൂടിയാണ് മല്ലികാ സുകുമാരൻ. ഇപ്പോഴിതാ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്ത് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് തുറന്ന പറയുകയാണ് മല്ലികാ സുകുമാരൻ.

Also Read
മമ്മൂട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല, എനിക്ക് എന്റെ ജീവനും ജീവിതവും തിരികെ തന്നത് മമ്മൂട്ടിയാണ്, അന്ന് സംഭവിച്ചത് തുറന്നു പറഞ്ഞ് ഉണ്ണിമേരി

എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങൾ അടക്കം നടത്തുന്നുണ്ട്. എന്നാൽ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ മാത്രം കണ്ടില്ലെന്ന്‌നടിക്കുകയാണ്. ഇത് വോട്ടുബാങ്ക് മുന്നിൽ കണ്ടാണ്. ചിലയിടങ്ങളിൽ ഈ വിഭാഗത്തിന് കൂടുതൽ വോട്ടുകൾ ഉണ്ടെന്നുള്ളത് കൊണ്ടാണെന്നും മല്ലികാ സുകുമാരൻ ആരോപിച്ചു.

പുറത്തൊക്കെ നിൽക്കും, അവിടെയുള്ള ആളുകൾ എന്നോട് ചിലതൊക്കെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഖത്തറിലൊക്കെ താമസിച്ചിരുന്ന സമയത്ത്. അവിടുന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കും, കേരളത്തിൽ ഇങ്ങനൊക്കെ ആളുകൾ പ്രസംഗിക്കുമോയെന്ന്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതൊന്നും നമ്മുടെ നേതാക്കൾ കേൾക്കാതിരിക്കുന്നത്.

അവരെന്താ അതിനെ എതിർക്കാതിരിക്കുന്നത്. ഇതൊക്കെയാണ് പ്രശ്‌നമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. മതവിദ്വേഷം വളർത്തുന്നവരെ എന്തുകൊണ്ടാണ് ഇവിടെ അറസ്റ്റ് ചെയ്യാത്തത്. അതിപ്പോൾ മുസ്ലീമാവട്ടെ, ക്രിസ്ത്യാനിയാവട്ടെ, ഹിന്ദുവാകട്ടെ, ഇങ്ങനെയൊന്നും പറയരുത് എന്ന് ഒരു മതസ്ഥരോട് മാത്രം പറഞ്ഞാൽ പോരാ. എല്ലാവരോടും പറയണം.

ഇവിടെ ഒരു ചെറിയ വേർതിരിവുണ്ട്. ഒരു വിഭാഗത്തോട് മാത്രമാണ് കൂടുതലായി പറയുക. മറ്റവരോട് ഒന്നും പറയില്ല. കാരണം കുറച്ച് പോക്കറ്റുകൾ അവരുടെ വോട്ടുബാങ്കിന്റേതാണ്. അത് തന്നെയാണ് കാര്യം അതുകൊണ്ട് അവരോട് പറയാൻ പേടിയാണ്. ഈ വോട്ടിന് വേണ്ടി പലതും കണ്ണടച്ച് വിടുകയാണ്. പക്ഷേ മറുഭാഗത്ത് അ ക്ര മം പ്രോത്സാഹിപ്പിച്ച് വിടുകയാണെന്ന് ആരും തിരിച്ചറിയുന്നില്ലെന്നും മല്ലികാ സുകുമാരൻ പറയുന്നു.

Also Read
വിവാഹശേഷം ചിരിച്ചും കളിച്ചും വീടുവിട്ടിറങ്ങി നടി ഐശ്വര്യ, ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികള്‍ എന്ന് ആരാധകര്‍

Advertisement