Home Entertainment Celebrities

വെറും നൂറു രൂപ കൊണ്ട് ഒരു ദിവസം ജീവിച്ച് കാണിയ്ക്കാനുള്ള ചലഞ്ച് ഏറ്റെടുത്ത് ദീപയും കുക്കുവും ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

241

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് കുക്കു (സുഹൈദ് കുക്കു). ഇപ്പോൾ ഉടൻ പണത്തിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സുഹൈദ് കുക്കു ദീപ പോളിനെയാണ് വിവാഹം ചെയ്തത്.

ഇരുവരുടെയും വിവാഹത്തിന് പിന്നാലെ യൂട്യൂബിലും സജീവമാണ്. ഡികെ ടെയിൽസ് എന്ന പേരിൽ ഇരുവരും പങ്കുവെക്കുന്ന വീഡിയോസിന് നിറയെ കാഴ്ചക്കാരുമുണ്ട്. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

വിദ്വേഷ പ്രസംഗങ്ങൾ എല്ലാ മതക്കാരും നടത്താറുണ്ട്, പക്ഷേ ഇവിടെ ഒരു വേർതിരിവ് ഉണ്ട് ഒരു വിഭാഗത്തിന്റെ മാത്രം കണ്ടില്ലെന്ന് നടിക്കും: തുറന്നടിച്ച് മല്ലികാ സുകുമാരൻ

ഒരു ദിവസം വെറും നൂറു രൂപ കൊണ്ട് ജീവിക്കണമെന്ന ചലഞ്ച് രണ്ടു പേരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ ഇരുവരും ചേർന്ന് പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലുള്ള ചെറു ചെറു ഹോട്ടലുകളിൽ നിന്ന് പരിമിതമായ ചെലവിൽ ഭക്ഷണം കഴിച്ചാണ് കൃത്യമായി പ്ലാൻ ചെയ്ത തുക ചെലവിട്ട് ഇവർ ഒരു ദിവസം തള്ളിനീക്കിയത്.

കൂട്ടുകാർക്കൊപ്പമാണ് ഇരുവരും ഭക്ഷണം കഴിക്കാൻ പോയതെങ്കിലും ഇരുവരും ചെലവ് ചുരുക്കി ഭക്ഷണം കഴിക്കാൻ മുതിരുമ്പോഴും കൂട്ടുകാർ സുഭിക്ഷമായ ഭക്ഷണം കഴിച്ചു എന്ന് ഉറപ്പാക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. എന്നാൽ കൂട്ടുകാരുടെ ഭക്ഷണത്തിന്റെ തുക അവർ തന്നെ കൊടുക്കണമെന്ന് ദീപ പലപ്പോഴായി ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

ALSO READ

മമ്മൂട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല, എനിക്ക് എന്റെ ജീവനും ജീവിതവും തിരികെ തന്നത് മമ്മൂട്ടിയാണ്, അന്ന് സംഭവിച്ചത് തുറന്നു പറഞ്ഞ് ഉണ്ണിമേരി

നൂറു രൂപ രണ്ട് പേർക്കുമായുള്ള ചെലവിനായി ആകെ ഇരുന്നൂറ് രൂപയുമായാണ് ദീപയും കുക്കുവും ഒരു ദിവസത്തെ ജീവിതം ആരംഭിച്ചത്. കണക്കു കൂട്ടിയുള്ള ജീവിതത്തിന്റെ ബുദ്ധിമുട്ട് ഓരോരുത്തരിലും മനസിലാക്കി കൊടുക്കുന്ന ചാലഞ്ചാണ് ദീപയും കുക്കുവും ചെയ്തതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

 

Advertisement