അനുവാദം ഇല്ലാതെ അയാൾ എന്റെ ശരീരത്തിൽ തൊട്ടു, ഞാൻ അലറിവിളിച്ചു, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി ജോമോൾ

394

മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോൾ. മലയാളത്തിന്റെ മഹാനായ എഴിത്തുകാരൻ എംടി വാസുദേവൻ നായർ രചിച്ച് ക്ലാസ്സിക് ഹിറ്റ്‌മേക്കർ ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോൾ മലയാള സിനിമയിലെത്തിയത്.

വടക്കൻ വീരഗാഥയുടെ തകർപ്പൻ വിജയത്തെ തുടർന്ന് പിന്നീട് അനഘ, മൈ ഡിയർ മുത്തച്ഛൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോൾ അഭിനയിച്ചു. സൂപ്പർതാരം ജയറാം നായകനായ സ്നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി. എംടി ഹരിഹരൻ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാംമെത്തി.

Advertisements

നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം വാഹശേഷം സിനിമയിൽ നിന്നും ഇടവെള എടുത്ത താരം ടെലിവിഷൻ ഷോകകളിലൂടെ നടി മിനിസ്‌ക്രീനിൽ സജീവമാണ്.

Also Read
ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനവും; തുറന്ന് പറഞ്ഞ് ലെന, ഇനി കെട്ടില്ലെന്നും താരം

2002 ൽ ആയിരുന്നു ജോമോൾ ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയ വഴി(യാഹു മെസൻജർ) പരിചയപ്പെട്ടാണ് ഇരുവരും പ്രണയത്തിൽ ആയത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. അതേ സമയം തന്റെ നല്ല ഗുണങ്ങളെക്കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ഇപ്പോൾ.

ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ എന്നാണ് ജോമോൾ പറയുന്നത്. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ.

മറ്റൊരു കാര്യം ക്ഷമയാണ് നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും.

അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്. ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി.

Also Read
ആൺകുഞ്ഞ് പിറന്നു, 14 വർഷത്തിന് ശേഷം മകൻ പിറന്ന സന്തോഷം അറിയിച്ച് നരേൻ, ആശംസകളുമായി ആരാധകരും സഹതാരങ്ങളും

ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്ളോർ സയലന്റ് ആയി. അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി എന്ന് ജോമോൾ വ്യക്തമാക്കുന്നു.

Advertisement