ആൺകുഞ്ഞ് പിറന്നു, 14 വർഷത്തിന് ശേഷം മകൻ പിറന്ന സന്തോഷം അറിയിച്ച് നരേൻ, ആശംസകളുമായി ആരാധകരും സഹതാരങ്ങളും

140

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നരേൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രീയ താരമായി മാറുകയായിരുന്നു നടൻ.

നായകനായും സഹനടനായും ഒക്കെ മലയാളത്തിൽ തിളങ്ങിയ നരേൻ പിന്നീട് തമിഴകത്തേക്ക് ചേക്കേറുക ആയിരുന്നു. അവിടേയും നായകനായും വില്ലനായും സഹനടനായും ഒക്കെ തിളങ്ങുന്ന നരേൻ ഇടയ്ക്ക് മലയാളത്തിലും മുഖം കാണിക്കാറുണ്ട്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നരേൻ. അതേ സമയം കുടുംബത്തിലെ ഒരു പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് രംഗത്ത് എത്തിയരിക്കുകയാണ് നരേൻ ഇപ്പോൾ. വീട്ടിലേക്ക് പുതിയഒരാൾ കൂടി എത്തിയതിനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷമാണ് നരേൻ ആരാധകരെ അറിയിച്ചത്.

Also Read
ഏഴരശനിയും വിവാഹ മോചനവും, കുഞ്ഞുങ്ങൾ വേണ്ട എന്നുള്ള തീരുമാനവും; തുറന്ന് പറഞ്ഞ് ലെന, ഇനി കെട്ടില്ലെന്നും താരം

ഒരാൾ കൂടി വരാൻ പോവുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സന്തോഷത്തോടെ ഞാൻ ഈ വാർത്ത പങ്കുവെക്കുകയാണ്. ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേൻ കുറിച്ചത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു.

താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയത്. 14 വർഷത്തിന് ശേഷമാണ് താര ദമ്പദികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത്. 2007 ൽ ആയിരുന്നു മഞ്ജു ഹരിദാസിനെ നരേൻ വിവാഹം കഴിച്ചത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

ഡിസംബറിൽ ആണ് ഡേറ്റെന്നും പുതിയ ആളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. മീര ജാസ്മിൻ, സരിത ജയസൂര്യ, മുന്ന, പ്രിയങ്ക നായർ, ഷറഫുദ്ദീൻ, സംവൃത സുനിൽ, കൃഷ്ണപ്രഭ തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ട്.

15ാം വിവാഹ വാർഷിക ദിനത്തിലായിരുന്നു നരേൻ കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി വരികയാണെന്ന സന്തോഷം പങ്കുവെച്ചത്. സോഷ്യൽമീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായത്. മകളായ തൻവിക്ക് 14 വയസായെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. സിനിമാ സംബന്ധമായ വിശേഷങ്ങൾ മാത്രമല്ല ജീവിതത്തിലെ സന്തോഷനിമിഷങ്ങളിലും പോസ്റ്റുകളു മായെത്താറുണ്ട് നരേൻ. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

Also Read
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

ബിരദ പഠനത്തിനുശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന് പരസ്യചിത്ര മേഖലയിലെ പ്രശസ്ത സംവിധായകൻ രാജീവ് മേനോന്റെ സഹായിയായി പ്രവർത്തിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. ലോകേഷ് കനകരാജിന്റെ കൈതി 2 ആണ് നടന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Advertisement