എനിക്ക് ആലില വയറല്ല ഉള്ളത്, അക്കാര്യം തുറന്നുപറയാൻ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലൻ

786

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് വിദ്യാ ബാലൻ. മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്റേതായൊരു ഇടം ബോളിവുഡിൽ ഉണ്ടാക്കിയെടുത്ത താരം കൂടിയാാണ് പകുതി മലയാളി കൂടിയായ വിദ്യാ ബാലൻ. ഇപ്പോൾ ഇന്ത്യ മുഴുവൻ ആരാധകരുള്ള നടി കൂടിയാണ് വിദ്യാബാലൻ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ചക്രം എന്ന മലയാള സിനിമയിലൂടെ ആണ് വിദ്യ ബാലൻ അഭിനയം തുടങ്ങിയത് എങ്കിലും ഈ സിനിമ പകുതി വഴിക്ക് മുടങ്ങുക ആയിരുന്നു. പിന്നീട് വിദ്യാ ബാലൻ ബോളിവുഡിൽ സൂപ്പർ നായിയായി മാറുകയായിരുന്നു.

Advertisements

എന്നാൽ ഈ താര സിംഹാസനത്തിലേക്ക് ഉളള വിദ്യാ ബാലന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.ഒരു വ്യത്യസ്ത നടി എന്നതിലുപരി എന്തും തുറന്നടിക്കുന്ന സ്വഭാവക്കാരി കൂടിയാണ്. തന്റെ നിലപാടുകൾ മടിയില്ലാതെ സമൂഹത്തോട് വിളിച്ച പറയുന്ന താരമാണ് വിദ്യാ ബാലൻ. തന്റെ ഓരോ ചിത്രത്തിനും മികച്ച പ്രതികരണങ്ങൾ കിട്ടുമ്പോൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും വിമർശനങ്ങൾ മാത്രമാണ് വിദ്യക്ക് നേരെ ഉയരുന്നത്.

Also Read
അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല, അതുകൊണ്ടാണ് കൂടെ ചാടിയത്; ധൈര്യം സമ്മതിക്കണം! അന്‍ഷിതയെ വാഴ്ത്തി അര്‍ണവ്; അഭിനന്ദിച്ച് ആരാധകരും

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാ ബാലൻ. കരിയറിൽ വിജയയാത്ര തുടരുമ്പോഴും ഇവർക്ക് നേരിടേണ്ടിവരുന്ന വിമർശനങ്ങൾ ചെറുതല്ല. ബോഡി ഷെയ്മിങാണ് താരം നേരിട്ടിട്ടുള്ളതിലേറെയും. പക്ഷെ ഇത്തരം പരിഹാസങ്ങളെ താൻ മുഖവിലക്ക് എടുക്കാറില്ലെന്ന് തുറന്നടിച്ച് വിദ്യാ ബാലൻ ഒരിക്കൽ രംഗത്ത് എത്തിയിരുന്നു.

അവരെന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയുന്നേയില്ല. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ സ്‌നേഹിക്കാൻ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോൾ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല എന്നായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞത്.

താൻ ഗർഭിണിയല്ലെന്നും തനിക്ക് ആലില വയറല്ല ഉള്ളതെന്ന് തുറന്നു പറയാൻ നാണക്കേട് തോന്നുന്നില്ല എന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു. ശരീരത്തോടു ചേർന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഞാൻ ഗർഭിണി ആണെന്ന് നിങ്ങൾ ചിന്തിക്കുന്നു. അങ്ങനെയാണെങ്കിൽ എന്നോടു ക്ഷമിക്കണം. അക്കാര്യത്തിൽ എനിക്കൊന്നും തന്നെ ചെയ്യാൻ കഴിയില്ലെന്നും വിദ്യാ ബാലൻ വ്യക്തമാക്കുന്നു.

Also Read
നടി മയൂരി ജീവൻ ഒടുക്കിയത് എന്തിന്, കാരണം വെളിപ്പെടുത്തി ഉറ്റസുഹൃത്ത് ആയിരുന്നു നടി സംഗീത

Advertisement