ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്യാത്തത് കൊണ്ട് അൽപ്പം സുന്ദരവും ആകൃതിയും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു; സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറലാകുന്നു

835

കമൽ സംവിധാനം ചെയ്ത് 2002 ൽ പുരത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ എത്തി പിന്നിട് തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒന്നാം നിര നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. നമ്മൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, സിഐഡി മൂസ, ക്രോണിക് ബാച്ച്‌ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി.

Advertisements

മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. എന്നാൽ ഒരിടയ്ക്ക് മലയാള സിനിമാ ലോകത്ത് നിന്ന് നടി വിട്ടു നിന്നിരുന്നു. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നടി മലയാള സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്. ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലാണ് ഭവന എത്തുന്നത്.

Also read; ചിത്രീകരിക്കാന്‍ ബാക്കി രണ്ട് ഗാനങ്ങളും രണ്ട് ആക്ഷന്‍ രംഗങ്ങളും മാത്രം, വിജയിയുടെ ‘വരിശി’ന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. ആരെയും മനംമയക്കുന്ന സ്‌റ്റൈലിഷ് ആയിട്ടാണ് നടി പൊതുയിടത്തിലേയ്ക്ക് എത്തിയത്.

നടിയുടെ ഈ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിലാണ് സൈബർ ആക്രമണം നടന്നത്. നടിയുടെ ശരീരത്തിന്റെ ഭാഗങ്ങൾ കാണാൻ കഴിയുന്ന വസ്ത്രമാണ് ഇതെന്നും പൊതുയിടത്തിൽ വരുമ്പോൾ മാന്യമായ വസ്ത്രധാരണം പോരെ എന്നുള്ള ചോദ്യങ്ങളും മറ്റുമാണ് ഉയരുന്നത്. ഈ വേളയിൽ നടിക്കെതിരെ അധിക്ഷേപവുമായി എത്തിയിരിക്കുകയാണ് സിനിമ താരങ്ങളെയും മറ്റു പലതിനെയും കുറിച്ച് തുറന്ന അഭിപ്രായം പറയുന്ന അഭിഭാഷകയായ സംഗീത ലക്ഷ്മണ.

പലപ്പോഴും വിവാദ പരാമർശം പറയുന്ന സംഗീത ഇത്തവണയും വിവാദത്തിലാകുന്ന വാക്കുകൾ തന്നെയാണ് പറയുന്നത്. സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ എന്നാണ് സംഗീത ലക്ഷ്മണ കുറിച്ചത്. പരാമർശനത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്.

നേരത്തെയും സംഗീത ഭാവനയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അവർ എന്ത് അതിജീവിതയാണ്, അവൾ എന്തിനീയാണ് അതിജീവിച്ചത്, ജീവിതമോ, മറ്റു ഭാഷകളിൽ സിനിമകൾ, പിന്നെ വിവാഹം, നല്ല ഭർത്താവ് അങ്ങനെ എല്ലാം ഉള്ളവൾ എന്താണ് ഇവിടെ സർവൈവ് ചെയ്തത്. ആദ്യം അവൾ ഒരു ഇരയാണെന്ന് അവൾ തെളിയിക്കട്ടെ.

Also read; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍, കിടിലന്‍ കമന്റുമായി എത്തി രമേഷ് പിഷാരടി, വൈറല്‍

പ്രൂവ് ചെയ്യട്ടെ എന്ന് സംഗീത തുറന്നടിച്ചിരുന്നു. ഇവൾ എന്ത് നായികയാണ്, എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭർത്താവിനെ കിട്ടി, കരിയർ ഉണ്ട്, സിനിമയിൽ അഭിനയിക്കുന്നു, മോഡലിംഗ് ഉണ്ട്. ഞാൻ കണ്ട റെക്കോർഡ്സ് വെച്ച്, താൻ ഇരയായിരുന്നു എന്ന് തെളിയിക്കാൻ അവർക്ക് കഴിയില്ല എന്നെല്ലാമാണ് സംഗീത നടി ഭാവനയ്‌ക്കെതിരെ സംസാരിച്ചത്.

Advertisement