ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍, കിടിലന്‍ കമന്റുമായി എത്തി രമേഷ് പിഷാരടി, വൈറല്‍

163

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലില്‍ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

Advertisements

ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്‍, പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു.

Also Read:എന്റെ സ്വഭാവവും ചില ശീലങ്ങളും എന്റെ ജീവിതം തകിടം മറിച്ചു; ആരാധകർക്ക് ശ്രീനിവാസന്റെ മുന്നറിയിപ്പ് ഇങ്ങനെ

മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചന്‍.

സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാക്കോച്ചന്‍. തന്റെ പുതിയ വിശേഷങ്ങളും ഭാര്യയ്ക്കും മകനുമൊപ്പമുള്ള ഫോട്ടകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ചാക്കോച്ചന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.

Also Read: മൈ ഫാമിലി, നാളുകളായി പിരിഞ്ഞു താമസിക്കുന്നവർ ഒന്നിച്ചപ്പോൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള പുതിയ വീഡിയോയുമായി ശ്രിശ്വേത, വീണ്ടുമൊരു കൂടിചേരൽ ഉണ്ടാകുമോ എന്ന് ആരാധകർ

ഭാര്യ പ്രിയക്കൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തത്. ഇതിന് ഒരു അടിക്കുറിപ്പ് പറയാമോ എന്നും ചാക്കോച്ചന്‍ ആരാകരോട് ആവശ്യപ്പെടുന്നുണ്ട്. ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് പ്രിയ നടന്‍ രമേശ് പിഷാരടി.

ഭയങ്കര കെയറിങാണ്, അതാണ് ചേട്ടന്റെ ലൈന്‍ എന്നായിരുന്നു രമേശ് പിഷാരടിയുടെ കമന്റ്. നിരവധി സിനിമാതാരങ്ങളാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കി രംഗത്തെത്തിയത്. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Advertisement