മൈ ഫാമിലി, നാളുകളായി പിരിഞ്ഞു താമസിക്കുന്നവർ ഒന്നിച്ചപ്പോൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള പുതിയ വീഡിയോയുമായി ശ്രിശ്വേത, വീണ്ടുമൊരു കൂടിചേരൽ ഉണ്ടാകുമോ എന്ന് ആരാധകർ

171

ടെലിവിഷൻ പ്രേമികൾക്ക് ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയുടെ പ്രമേയം ഊമപ്പെണ്ണിനോട് ഒരു വലിയ ബിസിനസുകാരനുള്ള പ്രണയമാണ്. ഈ പ്രണയത്തോടു കൂടി നേരിടുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്.

Advertisements

നിരവധി ആരാധകരാണ് ഈ പരമ്പയ്ക്കുള്ളത്. അതുകൊണ്ട് തന്നെ റേറ്റിംഗിലും മുന്നിലാണ് ഈ പരമ്പര. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പരമ്പരയിൽ പ്രധാന നായികയെ അവതരിപ്പിച്ചത് തമിഴ് നടിയായ ഐശ്വര്യയാണ്. നായകനെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫും ആണ്.

Also read; അതെ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചിരുന്നു, ഇപ്പോൾ വീണ്ടും ഒന്നായി; ആ തീരുമാനം എടുത്തത് ഒറ്റ രാത്രിയിൽ, അന്ന് റൂമിൽ നടന്നത്

തമിഴ് നടീ നടന്മാരാണെങ്കിലും ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഐശ്വര്യയുടെയും നലീഫിന്റെയും കെമിസ്ട്രി തന്നെയാണ്. ഈ കെമിസ്ട്രി തന്നെയാണ് പരമ്പര കാണാൻ പ്രേക്ഷകരെയും പിടിച്ചിരുത്തുന്നത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും സോഷ്യൽമീഡിയയിൽ സജീവമാണ്. താരങ്ങൾ തങ്ങളുടെ ഓരോ വിശേഷങ്ങളും പലപ്പോഴും ആരാധകരുമായി പങ്കിടാറുണ്ട്.

ഇതുകൂടാതെ, പരമ്പരയുടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും രസകരമായ വീഡിയോ പങ്കുവെയ്ക്കാറുണ്ട്. പക്ഷേ ഇപ്പോൾ വൈറലാകുന്നത് മറ്റൊന്നാണ്. സീരിയലിൽ കിരണിന്റെയും സോണിയുടെയും അച്ഛനും അമ്മയുമായി അഭിനയിക്കുന്ന ചന്ദ്രശേഖരനും രൂപയും മകൾ സോണിയും ഒന്നിച്ചുള്ള വീഡിയോ ആണ് വൈറലാകുന്നത്.

Also read; ഈ ഗുണങ്ങൾ എന്റെ ഭാവി ഭർത്താവിന് ഉണ്ടാകണം; മാളവിക ജയറാമിന്റെ സങ്കൽപ്പങ്ങൾ ഇങ്ങനെ

പരമ്പരയുടെ ആവശ്യത്തിനായി വസ്ത്രങ്ങൾ എടുക്കാൻ പോകുന്ന സമയത്ത് എടുത്ത വീഡിയോ ആണ് ശ്രിശ്വേത പങ്കുവെച്ചത്. മൈ ഫാമിലി എന്ന അടിക്കുറിപ്പോടെയാണ് ശ്വേത ഈ വീഡിയോ സോഷ്യൽമീഡിയയിൽ ഇട്ടത്. പരമ്പരയിൽ ചന്ദ്ര ശേഖറും രൂപയും ഏറെ നാളുകളായി പിരിഞ്ഞു കഴിയുന്നവരാണ്. ഇരുവരും ഓഫ് സ്‌ക്രീനിൽ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. യഥാർത്ഥത്തിൽ ഒരു കുടുംബം തന്നെ എന്നാണ് ആരാധകർ പറഞ്ഞുവെയ്ക്കുന്നത്.

Advertisement