കല്യാണിയുടെ വിവാഹദിനത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ, മൗനരാഗത്തിൽ അതിഗംഭീര ട്വിസ്റ്റ്

185

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് മൗനരാഗം. മലയാളി ടെലിവിഷൻ പ്രേക്ഷകർ വിടാതെ കാണുന്ന പരമ്പരകളിലൊന്നു കൂടിയാണ് ഈ സീരിയൽ. ഊമയായ കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് മൗനരാഗം മുന്നേറുന്നത്.

സരയു കൺസ്ട്രക്ഷൻ ഉടമയായ കിരണുമായി പ്രണയത്തിലായിരുന്നു കല്യാണി. ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥതയും കല്യാണിയുടെ സ്വഭാവവുമായിരുന്നു കിരണിനെ ആകർഷിച്ചത്. കല്യാണിയുടെ സഹോദരനായ വിക്രമായിരുന്നു കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം ചെയ്തത്.

മൂത്ത മകളേയും ഇളയ മകളേയും ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് കല്യാണിയുടെ പിതാവ്. അച്ഛനും മുത്തശ്ശിയും കല്യാണിയെ പരിഗണിക്കാറേയില്ല. കല്യാണിയെ വീട്ടിൽ നിന്നൊഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം തീരുമാനിച്ചത്.

കിരണിനെ വിവാഹം ചെയ്യാനായുള്ള ശ്രമത്തിലാണ് മുറപ്പെണ്ണായ സരയു. കുട്ടിക്കാലത്തേ പറഞ്ഞുവെച്ച ബന്ധമാണെങ്കിലും സരയുവിനെ കിരണിന് ഇഷ്ടമല്ല. കല്യാണിയും കിരണും ഒന്നിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ബൈജുവുമായി വിവാഹം ഉറപ്പിച്ചത്. ഈ വിവാഹം എങ്ങനെയെങ്കിലും തടയുമെന്നായിരുന്നു കിരണിന്റെ കസിനായ പാറുക്കുട്ടി പറഞ്ഞത്.

ആശുപത്രിയിലായിരുന്നുവെങ്കിലും പോലീസായ അച്ഛന്റെ സഹായത്തോടെ ബൈജുവിനെ ലോക്കപ്പിലേക്ക് വിടുകയായിരുന്നു പാറുക്കുട്ടി. ഞായറാഴ്ചയായിരുന്നു മൗനരാഗം പരമ്പരയുടെ മഹാഎപ്പിസോഡ് സംപ്രേഷണം ചെയ്തത്.ആരായിരിക്കും കല്യാണിയെ വിവാഹം ചെയ്യുന്നതെന്നുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

വിവാഹം മുടങ്ങുമോയെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. ബൈജു പോയതോടെയായിരുന്നു രാജപ്പന്റെ വരവ്. പ്രായക്കൂടുതലൊന്നും പ്രശ്നമില്ലെന്നും, പെണ്ണിനെ നോക്കാനുള്ള കഴിവുണ്ട് രാജപ്പനെന്നുമായിരുന്നു കല്യാണിയുടെ അച്ഛന്റെ കമന്റ്. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കിരണും പാറുവും എത്തുന്നുവെന്നുള്ള പ്രമോ വീഡിയോയും പുറത്തുവന്നിരുന്നു.

അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജപ്പനായിരിക്കുമോ കല്യാണിയുടെ കൈപിടിക്കുന്നതെന്നറിയാനായിി കാത്തിരിക്കുകയാണ് എല്ലാവരും. ഇതിനകം തന്നെ പരമ്പരയുടെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.