സൗന്ദര്യം കൂടാൻ വേണ്ടി അതും ഞാൻ കഴിക്കാറുണ്ട്: വെളിപ്പെടുത്തലുമായി അനിഘ സുരേന്ദ്രൻ

602

ബാലതാമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് അനിഘ സുരേന്ദ്രൻ. ഇതിനോടകം തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിക്കാൻ അനിഘയ്ക്ക് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനിഘ തന്റെ ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അനിഘയുടെ പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. നിരവധി ഫോളോവേഴ്‌സും താരത്തിന് ഇസ്റ്റാഗ്രാമിൽ ഉണ്ട്.

ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് അനിഖ സുരേന്ദ്രൻ. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെ എന്നാണ് അനിഖ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അനിഖയുടെ വാക്കുകൾ ഇങ്ങനെ:

സൗന്ദര്യം കൂടാൻ വേണ്ടി ഇലക്കറികളും ചീരയിലയും മുരിങ്ങയിലയും സാലഡുമൊക്കെ കഴിക്കും. ഇതൊക്കെ സൗന്ദര്യ വർദ്ധനവിന് സഹായിക്കുമെന്ന് അമ്മയാണ് പറഞ്ഞു തന്നത്. പാലിൽ ഹോർലിക്‌സിട്ടാണ് കുടിക്കുന്നത്. കൂടാതെ മുട്ടയും തൈരും കഴിക്കും. ബദാമും ഡ്രൈ ഫ്രൂട്ട്‌സും എള്ളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോറിന്റെ അളവ് പരമാവധി കുറയ്ക്കും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ആഹാരം അധികം കഴിക്കാറില്ല. എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാറുണ്ട്. രാത്രിയിൽ ചപ്പാത്തിയോ അതല്ലെങ്കിൽ ചെറുപയറുമുളപ്പിച്ചതു കൊണ്ടുള്ള സാലഡോ ആണ് കഴിക്കാറുള്ളത്.

ഈ സാലഡ് മുടിക്കു നല്ലതാണെന്നും അമ്മ പറയാറുണ്ട് . പരമാവധി ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അത് കൂടാതെ എട്ട് മണിക്കൂർ ഉറങ്ങാനും എന്നും ശ്രദ്ധിക്കുമെന്നും അനിഘ പറയുന്നു.