വിശ്വസിക്കാൻ പറ്റുന്നില്ല, ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ: രോഹിത്തിനെ ചുംബിക്കാൻ പോകുന്ന ചിത്രവുമായി എലീന പടിക്കൽ

250

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മോഡലുമാണ് എലീന പടിക്കൽ. ബിഗ്‌ബോസ് റിയാലിറ്റി ഷേയിൽ മൽസരാർത്ഥി ആയി എത്തയതോടെ എലീനയ്ക്ക് ഏറെ ആരാധകർ ഉണ്ടായത്. അതേ സമയം ഈ അടുത്ത ദിവസങ്ങളിൽ ഏറ്റവുമധികം ചർച്ചയാക്കപ്പെട്ട വിവാഹ വാർത്തയായിരുന്നു എലീന പടിക്കലിന്റേത്.

കോളേജിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ച പ്രണയമായിരുന്നു ഈ ദിവസങ്ങളിൽ സഫലമായത്. വീട്ടുകാരുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പ്രണയത്തിൽ നിന്നും പിന്മാറാതെ അവരുടെ സമ്മതത്തിന് വേണ്ടി കാത്ത് ഇരിക്കുകയായിരുന്നു എലീനയും കാമുകൻ രോഹിത്തും. അതേ സമയം ബിഗ് ബോസിൽ പങ്കെടുത്ത സമയത്താണ് രോഹിത്തുമായിട്ടുള്ള പ്രണയത്തെ കുറിച്ച് എലീന തുറന്ന് പറയുന്നത്.

Advertisements

അന്ന് മുതൽ രോഹിത്തിനെ പരിചയപ്പെടുത്തണമമെന്ന ആവശ്യവുമായി ആരാധകർ ഉന്നയിക്കാറുണ്ട്. ഒടുവിൽ പ്രതിശ്രുത വരനെ എലീന പരിചയപ്പെടുത്തി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളിയെന്ന് പറഞ്ഞാണ് നടി എത്തിയത്.

ജനുവരി 20 ന് തിരുവനന്തപുരത്ത് വച്ച് എലീനയും രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ രോഹിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഇതൊന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറയുകയാണ് എലീന.

ഇത് സംഭവിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ.. എന്നാണ് ചിത്രത്തിന് എലീന നൽകിയ ക്യാപ്ഷൻ. നിശ്ചയത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ രോഹിത്തിനെ ചുംബിക്കാനായി ശ്രമിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് മാത്രമല്ല വിവാഹനിശ്ചയത്തിനിടയിൽ നിന്നുള്ള ഒരുപാട് ഫോട്ടോസ് നടി പുറത്ത് വിട്ടിരുന്നു. എന്നും ഇതുപോലെ സന്തുഷ്ടരായി കഴിയാൻ സാധിക്കട്ടേ എന്നാണ് ആരാധകർക്ക് പറയാനുള്ളത്.

Advertisement