അഡ്ജെസ്റ്റ് ചെയ്ത് ഡേറ്റ് തരാൻ താനാരാണെന്ന് ചോദിച്ച് മമ്മൂട്ടി പൊട്ടിത്തെറിച്ചു, അതേ നാണയത്തിൽ ഞാനും തിരിച്ചടിച്ചു; മമ്മുട്ടിയമായുണ്ടായ പ്രശ്‌നത്തെകുറിച്ച് പി ശ്രീകുമാർ

6014

നാൽപ്പതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ മെഗാ താരമാണ് മമ്മൂട്ടി. മലയാളത്തിൽ മാത്രമള്ള തമിഴും തെലുങ്കും ഹിന്ദിയും കന്നഡ(ശിക്കാരി)യും ഉൾപ്പടെ ഒട്ടുമിക്ക് എല്ലാ ഭാഷകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ഒരു സിനിമാ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ പി ശ്രീകുമാർ. താൻ സംവിധാനം ചെയ്ത കൈയ്യും തലയും പുറത്തിടരുത് എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കാൻ പോയപ്പോഴുള്ള അനുഭവമാണ് ശ്രീകുമാർ പങ്കുവെയ്ക്കുന്നത്.

മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്ന മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി വരുന്നത് തൊട്ടപ്പുറത്ത് കാത്തുനിന്നുവെന്നും ശ്രീകുമാർ പറയുന്നു. കുറേ നേരത്തിന് ശേഷം മമ്മൂട്ടി വന്നപ്പോൾ സിനിമയിൽ ഡേറ്റ് ചോദിക്കാൻ വന്നതാണെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വരുന്ന സെപ്റ്റംബറിൽ ഞാൻ ഒരു പടം ചെയ്യാൻ ആഗ്രഹിക്കുന്നു. തോപ്പിൽ ഭാസിയുടേതാണ് തിരക്കഥ കയ്യും തലയും പുറത്തിടരുത് എന്നാണ് സിനിമയുടെ പേര് ാങ്കൾ അതിൽ വന്നൊന്ന് അഭിനയിക്കണം. അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോൾ ഞങ്ങൾ വന്നിരിക്കുന്നത് എന്ന് ാൻ അദ്ദേഹത്തോട് പറഞ്ഞു.

കുറച്ച് നേരം ആലോചിച്ച് സെപ്റ്റംബറിൽ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. ഞങ്ങൾക്ക് ഒരു ആറ് ദിവസം മാത്രം തന്നാൽ മതിയെന്ന്. എന്നാൽ അതും മമ്മൂട്ടി സമ്മതിച്ചില്ല. ഒടുക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലേ എന്ന് ഞാൻ ചോദിച്ചു.

ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാൻ താനാരാ എന്റെ കൂടെ പഠിച്ചവനോ അതോ എന്റെ സ്വജാതിക്കാരനോ. അതോ നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ എന്ന് ചോദിച്ചു.
കുറച്ച് നേരത്തെ മൗനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു. ഒരു കാര്യം ചെയ്യ്.

അടുത്ത സെപ്റ്റംബറിൽ പടം ചാർട്ട് ചെയ്തോ ഞാൻ ഡേറ്റ് തരാം എന്ന്. ഞാൻ ഉടനെ, മമ്മൂട്ടിയോട് പറഞ്ഞു അടുത്ത സെപ്റ്റംബറിൽ എന്റെ പടത്തിൽ വന്നഭിനയിക്കാം എന്ന് പറയാൻ താനാരാ. എന്റെ ബാല്യകാലസുഹൃത്തോ. അതോ എന്റെ സ്വജാതിയോ അതോ വേറെ വല്ല ബന്ധവുമുണ്ടോ.

മമ്മൂട്ടി എന്നോട് പറഞ്ഞത് മുഴുവൻ, അതേ നാണയത്തിൽ തിരിച്ച് ഞാനും പറഞ്ഞുവെന്നും ശ്രീകുമാർ പറഞ്ഞു. ഇത് കേട്ട് മമ്മൂട്ടി ഞെട്ടിപ്പോയെന്നും ആ സംഭവത്തിന് ശേഷം മമ്മൂട്ടിയും താനും തമ്മിൽ വഴക്കായെന്നും ശ്രീകുമാർ പറഞ്ഞു.

പിന്നീട് മമ്മൂട്ടി തന്നെ മുൻകൈയെടുത്ത് വഴക്ക് മാറ്റിയെന്നും തങ്ങൾ ഒരുമിച്ച് വിഷ്ണു എന്ന സിനിമ ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആയിരുന്നു പ ശ്രീകുമാറിന്റെ വെളിപ്പെടുത്തൽ.