Home Entertainment

പതിനാലാം വയസിലാണ് എന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് ഞാൻ അറിയുന്നത , അന്വേഷിച്ച് ചെന്നപ്പോൾ പെരുമാറിയത് വളരെ മോശമായി: വെളിപ്പെടുത്തലുമായി ലക്ഷ്മി പ്രിയ

1169

മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ലക്ഷ്മി അടുത്ത കാലത്തായി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാർത്തയിൽ നിറയുന്നതും പതിവാണ്. ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന്റെ പേരിൽ ലക്ഷ്മിയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Advertisements

Also Read
ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ, പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും അനുഷ്‌കയുടെ മുന്നറിയിപ്പ്

ഇപ്പോഴിതാ തന്റെ അമ്മ ജീവനോടെ ഉണ്ടെന്ന് താൻ അറിഞ്ഞത് പതിനാലാമത്തെ വയസിലാണെന്ന് വെളിപ്പെടുത്തുകയാണ് ലക്ഷ്മി പ്രിയ. പതിനാല് വർഷത്തോളം തന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും താൻ അറിഞ്ഞിരുന്നില്ല. കാണാൻ ചെന്നപ്പോൾ വളരെ മോശമായിട്ടാണ് പെരുമാറിയത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. പറയാം നേടാം എന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

പതിനാറാമത്തെ വയസിലാണ് അച്ഛനെ താൻ അവസാനമായി കണ്ടത്. അതും വിവാഹത്തിന് മുമ്പ് തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. തന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ട് എന്നത് താൻ അറിയുന്നത്. അത്രയും വർഷം തനിക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി തന്നെ വളർത്തിയത്.

അവർ വേർപിരിഞ്ഞത് കൊണ്ട് അമ്മയെ താൻ കാണാൻ ആഗ്രഹിക്കുമെന്ന് ഒക്കെ കരുതിയാവും എന്നിൽ നിന്നും മറച്ച് പിടിച്ചത്. അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി പോയി. ഉൾകൊള്ളാൻ പോലും സാധിച്ചില്ല. താൻ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിർഭാഗ്യവശാൽ തന്റെ അമ്മയ്ക്ക് തന്നെ ഒട്ടും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല.

അതിന്റെ മനശാസ്ത്രം എന്താണെന്ന് മനസിലായിട്ടില്ല. ചേച്ചിമാരെ ഉൾകൊള്ളാൻ പറ്റുന്നത് പോലെ ഒരിക്കലും തന്നെ ഉൾകൊള്ളാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. എട്ട് വർഷം മുമ്പാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്.

Also Read
സിനിമ എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്, അതൊരിക്കലും മായുകയില്ല ; വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി തിരിച്ചു വരുമ്പോൾ എത്രത്തോളം അവസരം കിട്ടുമെന്ന് നല്ല തിരിച്ചറിവുണ്ട് : ഭാമ

അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോൾ താൻ പോയിട്ടുണ്ട്. പക്ഷേ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറുന്നത്. എട്ട് വർഷം മുമ്പ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു.

ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് താൻ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് താൻ അങ്ങ് ഉൾകൊണ്ടു എന്നാണ് ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നത്.

Advertisement