ഉറക്കമില്ലാത്ത രാത്രികൾക്കായി തയ്യാറായിക്കോളൂ, പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജോനാസിനും അനുഷ്‌കയുടെ മുന്നറിയിപ്പ്

80

അടുത്തിടെ വാടകഗർഭധാരണത്തിലൂടെ മാതാപിതാക്കളായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും ആശംസകളുമായി നടി അനുഷ്‌ക ശർമ്മ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവർക്കും നടി ആശംസകൾ അറിയിച്ചത്. മുന്നറിയിപ്പ് എന്ന രീതിയിലാണ് താരത്തിന്റെ ആശംസ.

അഭിനന്ദനങ്ങൾ പ്രിയങ്കയ്ക്കും നിക്കിനും. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം, അനുഷ്‌ക തന്റെ കുറിപ്പിൽ കുറിച്ചു.കഴിഞ്ഞ ആഴ്ചയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവനയിലൂടെ കുഞ്ഞ് ജനിച്ച വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

Advertisements

Also Read
അനൂപ് ഇവരെ ആരെയും കല്യാണത്തിന് ക്ഷണിച്ചില്ലേ ; ബിഗ്‌ബോസ് താരങ്ങൾ എല്ലാവരും എത്താത്തതിന്റെ കാരണം അന്വേഷിച്ച് അരാധകർ

ഞങ്ങൾ വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് ഞങ്ങൾ സന്തോഷത്തോടെ സ്ഥിരീകരിക്കുു. ഞങ്ങളുടെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ പ്രത്യേക സമയത്ത് ഞങ്ങൾ സ്വകാര്യത ആവശ്യപ്പെടുന്നു. വളരെ നന്ദി, ജനുവരി 21 ന് പ്രിയങ്കയും നിക്കും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതേസമയം, കുട്ടിയുടെ ലിംഗഭേദം പ്രിയങ്കയും നിക്കും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, പ്രിയങ്ക ചോപ്രയ്ക്ക് പിന്തുണയേക്കാൾ വിമർശനമാണ് ഉയരുന്നത്. വാടക ഗർഭ ധാരണത്തെ ചൂണ്ടിക്കാണിച്ചാണ് വിമർശനം. നേരത്തെ എഴുത്തുകാരി തസ്ലീമ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രമുഖ നിർമ്മാതാവും പ്രിയങ്ക ചോപ്രയുടെ തീരുമാനത്തെ വിമർശിച്ചിരുന്നു.

Also Read
എനിക്ക് ചില സമയത്തൊക്കെ അമ്മയെ വല്ലാതെ മിസ് ചെയ്യും, പക്ഷേ അമ്മ ഭയങ്കരമായിട്ട് എന്റടുത്ത് ഷൗട്ട് ചെയ്യുകയും ചീത്ത പറയുകയുമൊക്കെ ചെയ്തപ്പോൾ… : ലക്ഷ്മിപ്രിയയുടെ വാക്കുകൾ

നേരത്തെ അനുഷ്‌കയും വാർത്തകളിൽ നിറഞ്ഞിരുന്നു. അനുഷ്‌കയുടെയും മകൾ വാമികയുടെയും ചിത്രം സോഷ്യൽമീഡിയയിൽ നിറഞ്ഞതിനെ തുടർന്നാണ് വിരുഷ്‌ക ദമ്പതികൾ വാർത്തകളിൽ ഇടംപിടിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കുട്ടിയുടെ ചിത്രം പകർത്തുന്നതും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു.

Advertisement