Home Entertainment

മലൈക്കോട്ടൈ വാലിബനിൽ ലാലേട്ടന് ഒപ്പം സുപ്രധാന വേഷത്തിൽ വാനമ്പാടി നടി സിചിത്ര നായരും; ആവേശത്തിൽ സുചി ആരാധകർ

740

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസിക് സിനിമകളുടെ ഉസ്താദ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ മയക്കം എന്ന എവർഗ്രീൻ സിനിമയ്ക്ക് ശേഷം ലാലേട്ടനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ നോക്കി കാണിന്നത്.

ഇപ്പോഴിതാ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്‌ഡേഷൻ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സീരയൽ താരം ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയും ആയ
സുചിത്ര നായർ ലാലേട്ടന് ഒപ്പം ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പുതിയ വാർത്ത.

Advertisements

രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സുചിത്ര നായർ ജോയിൻ ചെയ്തു കഴിഞ്ഞു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തങ്ങളിടെ പ്രിയപ്പെട്ട താരം ലാലേട്ടൻ ചിത്രത്തിൽ എത്തുന്നതിന്റെ ആവേശത്തിൽ ആണ് സുചിത്ര നായരുടെ ആരാധകർ എല്ലാം.

Also Read
വീട്ടിൽ പറയുന്നത് ഒന്നും നാട്ടിൽ പറയാൻ പറ്റില്ല, വിവാഹ മോചന വാർത്തകൾക്കിടെ ടെലിവിഷൻ പരിപാടിയിൽ എത്തി ഭാമ പറഞ്ഞത് കേട്ടോ

കൃഷ്ണ കൃപാസാഗരം സീരിയലിൽ ദേവിവേഷം ചെയ്തുകൊണ്ടാണ് സുചിത്ര നായർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ വാനമ്പാടി സീരിയലിൽ പത്മിനി (പപ്പി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുചിത്രാ നായർ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി തിളങ്ങിയ സുചിത്ര നായർ മികച്ച ഒരു മോഹിനിയാട്ടം നർത്തകി കൂടിയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അതേ സമയം ആമേനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്ത് പിഎസ് റഫീക്കും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മലക്കോട്ടൈ വാലിബൻ. സംവിധായകൻ ടിനു പാപ്പച്ചൻ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ്. 90 ദിവസത്തെ ചിത്രീകരണമാണ് മലൈക്കോട്ടൈ വാലിബന് പ്ലാൻ ചെയ്തിരിക്കുന്നത്.

Also Read
അയാളോട് അമ്മ ശരിക്കും ചൂടായി, മുട്ടയില്‍ നിന്നും വിരിഞ്ഞില്ലെന്ന് പറഞ്ഞ് അന്ന് എന്നെ ഒത്തിരി തല്ലി, ആദ്യ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി

Advertisement