പലരുമായി സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛാ എന്നു വിളിപ്പിച്ച് അതിൽ നിന്നും നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി: അമ്പിളി ദേവിക്ക് എതിരെ ആഞ്ഞടിച്ച് തൃശ്ശൂരിലെ ഗ്രീഷ്മ

1068

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയ സംഭവമാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യൻ ജയനുമായുള്ള പ്രശ്നങ്ങൾ.
പരസ്പരം അവിഹിത ബന്ധങ്ങൾ ആരോപിച്ച് ഇരുവരും ചെളിവാരിയെറിഞ്ഞത് മാധ്യമങ്ങൾ ശരിക്കും ആഘോഷമാക്കുകയായിരുന്നു.

ആദിത്യന് തൃശ്ശുർ ഉള്ള ഒരു യുവതിയുമായി അവിഹിത ബന്ധമാണെന്നും അവർ ഗർഭിണിയാണെന്നും അമ്പിളി ആരോപിച്ചപ്പോൾ അമ്പിളി ഒരേ സമയം രണ്ടു പേരെ കൊണ്ടുനടക്കുകയാണെന്നായിരുന്നു ആദിത്യൻ ചില തെളിവുകൾ ഉൾപ്പടെ പുറത്ത് വിട്ടത്.

Advertisements

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമ്പിളി ആരോപണമുന്നയിച്ച യുവതി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആരോപണ വിധേയയായ ഗ്രീഷ്മ എന്ന യുവതി രംഗത്ത് എത്തിയത്. തന്റെ വിവാഹ ജീവിതം തകർത്തത് ഗ്രീഷ്മയാണെന്നും ആദിത്യന് ഗ്രീഷ്മയുമായി ബന്ധമുണ്ടെന്നുമായിരുന്നു അമ്പിളിയുടെ ആരോപണം.

എന്നാൽ തന്ന് മനപൂർവ്വം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പിളി ഇല്ലാക്കഥകൾ പറയുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്. ഗീഷ്മയുടെ വാക്കുകൾ ഇങ്ങനെ:

ആദിത്യനുമായി ചേർത്തുവരുന്ന കഥകളെല്ലാം അമ്പിളദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണ്. അമ്പിളി ദേവിയുടെ ഇത്തരം മാനിപ്പുലേഷനിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയാണ് ഞാൻ. തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജമാണ്. അമ്പിളിയെ കുറിച്ച് ആദിത്യൻ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്.

പല സ്ഥലത്തും ഉള്ള ആൾക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛാ എന്നു വിളിപ്പിച്ച് അതിൽ നിന്നും നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി. എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാൻ എനിക്ക് താല്പര്യവുമില്ല സമയവുമില്ല. എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യൂ ആകും ഇത്.

ഇല്ലാത്ത കാര്യങ്ങൾ വലുതാക്കി വീണ്ടും വീണ്ടും ആവർത്തിച്ച് പറയാനാണ് അമ്പിളിയുടെ ഉദ്ദേശമെങ്കിൽ അത് അങ്ങനെ തന്നെ തുടരട്ടെയെന്നും ഗ്രീഷ്മ പറയുന്നു.

Advertisement