ചോറാണ് ഒരുപാടിഷ്ടം, ബീഫും കഴിക്കും, തൈരു കൂടിയുണ്ടെങ്കിൽ ഇഷ്ടംകൂടും, ഡയറ്റ് എന്ന പറഞ്ഞ് ആഹാരം നിയന്ത്രിച്ച് പട്ടിണി കിടക്കില്ല: അപർണ ബാലമുരളി

235

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മഹോഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് സിനിയിലെ ജിംസി എന്ന കഥാപാത്രമായി അഭിനയരംഗത്തേക്ക് കടന്ന് വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണ ബാലമുരളി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമാരംഗത്ത് തന്റെതായ കൈയ്യൊപ്പ് പതിപ്പിക്കാൻ അപർണയ്ക്ക് കഴിഞ്ഞു.

ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന് തെളിയിച്ച അപർണ പ്രണയ ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. ഒരു മുത്തശ്ശി ഗദ, സർവ്വോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്പ്തം, സൺഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

Advertisements

Also Read
പ്രാഞ്ചിയേട്ടൻ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കി രഞ്ജിത്ത്, മമ്മൂട്ടിക്കും ഇഷ്ടമായി, പടം ഉടൻ തുടങ്ങും, ആവേശത്തിൽ ആരാധകർ

ബോൾഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച അപർണാ ബാലമുരളി തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയോടൊപ്പം തമിഴിൽ അഭിനയിച്ച സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് കിട്ടിയത്. തന്റെ ഡയറ്റിനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം ഇപ്പോൾ.

അപർണ ബാലമുരളിയുടെ വാക്കുകൾ ഇങ്ങനെ:

ബ്യൂട്ടി പാർലറിൽ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കിൽ മാത്രം പോകും. അത് ടാൻ റിമൂവൽ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാൻ മാറ്റുന്നതിനു വേണ്ടി വീട്ടിൽ ഓട്‌സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട്. ഡയറ്റിൽ അധികം ശ്രദ്ധിക്കാറില്ല, ഇടയ്ക്ക് ഫ്രൂട്ട്‌സും വെജിറ്റബിൾസും കഴിക്കും. ധാരാളം വെള്ളം കുടിക്കാൻ എല്ലാവരും പറയാറുണ്ട്.

കഴിയുന്നത്ര വെള്ളം കുടിക്കും. ചോറ് ഒരുപാടിഷ്ടമാണ്. തൈരു കൂടിയുണ്ടെങ്കിൽ കൂടുതലിഷ്ടം. നോൺവെജു കഴിക്കും. ബീഫ്, ചില പ്രത്യേക വിഭാഗം മീനുകൾ ഇവയൊക്കെ ഇഷ്ടമാണ്. ആഹാരം ഹെൽത്തിയാക്കണമെന്നാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. അല്ലാതെ ആഹാരം നിയന്ത്രിച്ച് പട്ടിണി കിടന്നാൽ നമ്മുടെ ആരോഗ്യം നഷ്ടമാകും.

സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോൾ, നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം.വണ്ണം കൂടിയവരുണ്ടാകും, ചിലർ വണ്ണം കുറഞ്ഞവരാകും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളുമാണ്. അതു നോക്കി ഒരാളെ വിധിക്കാൻ പറ്റില്ല എനിക്കിപ്പോൾ ഒരിത്തിരി വണ്ണം കൂടിയിട്ടുണ്ട്.

Also Read
ഒരു വടക്കാൻ വീരഗാഥയ്ക്കാണ് മമ്മൂട്ടി 1 ലക്ഷ രൂപ തികച്ച് പ്രതിഫലം വാങ്ങിന്നത്, അതിന് മുൻപ് കുറെ കാലം അമ്പതിനായിരം ആയിരുന്നു: വെളിപ്പെടുത്തലുമായി മഹേഷ്

ഇപ്പോൾ എല്ലാവരുടെയും പ്രധാന ചോദ്യം വണ്ണം കൂടിയോ എന്നാണ്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റു ചെയ്യാൻ ഇടയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതു പ്രായോഗികമായി ശരിയായിട്ടില്ല. ‘സാധിക്കുമ്പോൾ യോഗയും വർക് ഔട്ടുമൊക്കെ ചെയ്യുന്നുണ്ടെന്നും അപർണ പറയുന്നു.

Advertisement