ഞാൻ ഇതുവരേയും കല്യാണം കഴിക്കാത്തതിന്റെ കാരണക്കാരൻ അജയ് ദേവഗൺ ആണ്: തുറന്നടിച്ച് നടി തബു

800

ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായി വലസിയ സുന്ദരിയാണ് നടി തബു. ബോളിവുഡിൽ മാത്രമല്ല തമിഴും മലയാളവും ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും നടി തിളങ്ങിയിരുന്നു. മലയാളത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചരിത്ര സിനിമയായ കാലാപാനിയിൽ തബു ആയിരുന്നു നായിക. ജി എസ് വിജയൻ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ കവർസ്റ്റോറി എന്ന സിനിമയിലം തബു നായികയായി എത്തിയിരുന്നു.

അതേ സമയം പ്രായം 52ൽ എത്തിനിൽക്കുന്ന നടി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണ്. തബു വിവാഹിത ആകാത്തതിന്റെ കാര്യം പല പ്രാവശ്യം പല മാധ്യമങ്ങളിൽ ചർച്ച ആയിട്ടുമുണ്ട്. പല അഭിമുഖങ്ങളിലും തബു ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴും താൻ സിംഗിൾ ആയി തുടരുന്നതിനെക്കുറിച്ച് തബു പറഞ്ഞ കാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Advertisements

അതിന് കാരണക്കാരൻ ബോളിവുഡ് സൂപ്പർതാരം നടൻ അജയ് ദേവ്ഗൺ ആണെന്നാണ് തബു പറയുന്നത്. ദേ ദേ പ്യാർ ദേയുടെ പ്രചാരണത്തിനിടെയായിരുന്നു ഇക്കാര്യം അവർ വെളിപ്പെടുത്തിയത് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തബു മനസ്സ് തുറന്നത്. തബുവിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഭാര്യ മതം മാറണമെന്ന ആവശ്യം എന്റെ വീട്ടിൽ നിന്നും വന്നിരുന്നു, എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല: പ്രണയ വിവാഹത്തെ കുറിച്ച് ഷിജു

ഞാനും അജയ് ദേവ്ഗണും വളരെ പഴയ സുഹൃത്തുക്കളാണ്. 13ഉം 14ഉം വയസുള്ളപ്പോൾ മുതൽ അറിയാം. എന്റെ സഹോദരന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളും പരിചയപ്പെടുന്നത്. എപ്പോഴും ഒന്നിച്ച് നടക്കുന്നവരായിരുന്നു. ജൂഹുവിലും മറ്റും കറങ്ങി നടക്കുമായിരുന്നു. ഞാൻ ചെറുപ്പമായിരുന്നപ്പോൾ, സമീറും അജയിയും പിന്നാലെ നടക്കും.

ഏതെങ്കിലും പയ്യന്മാർ എന്നോട് സംസാരിക്കാനോ അടുക്കാനോ ശ്രമിച്ചാൽ അവരെ ഭീഷണിപ്പെടുത്തും. അവർ ശരിക്കും ഗുണ്ടകളായിരുന്നു. അത് കൊണ്ടു തന്നെ ഞാൻ ഇന്ന് സിംഗിൾ ആയിരിക്കുന്നതിന്റെ കാരണം അജയ് ആണ്’ തബു പറയുന്നു.

മുമ്പും തബു ഇങ്ങനെ വെളിപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗണും തബുവും കസിൻ സമീർ ആര്യനും ഒരുമിച്ച് കളിച്ച് വളർന്നവരാണ്.കൗമാരകാലത്ത് ഇരവായിരുന്നു തന്റെ ബോഡി ഗാർഡ്‌സ്. അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാൽ പിന്നാലെ ഞാനറിയാതെ വരും. ഏതെങ്കിലും ചെറുപ്പക്കാരൻ എന്നെ ശല്യം ചെയ്യുകയോ, എന്റെ പിന്നാലെ നടക്കുകയോ ചെയ്താൽ അവനെ വളഞ്ഞിട്ട് തല്ലി ഭീഷണിപ്പെടുത്തും.

അതൊക്കെ കൊണ്ടാണ് ഞാൻ വിവാഹം ചെയ്യാതെ പോയത്’ എന്നാണ് തബു പറഞ്ഞത്. താൻ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച് ഇപ്പോൾ അജയ് ദേവ്ഗണിന് വേണമെങ്കിൽ ഒന്നു പശ്ചാതാപിയ്ക്കാം. ചിലപ്പോൾ ഞാൻ അജയ് ദേവ്ഗണിനോട് പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടു പിടിക്കാൻ.

അജയ് ദേവ്ഗൺ എപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. ഷൂട്ടിങ് സെറ്റിൽ ആണെങ്കിലും അജയ് ഉണ്ടെങ്കിൽ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടുമെന്നും തബു പറഞ്ഞു.

Also Read
നൊന്തു പെറ്റ അമ്മയാണോ മകനെ അനിയനാക്കിയത്? വിവാഹദിനത്തിൽ മകനെ തള്ളിപ്പറഞ്ഞ ശിൽപയ്ക്ക് നേരെ ആരാധകർ; കുടുംബം മുഴുവൻ കള്ളം പറഞ്ഞെന്ന് പ്രേക്ഷകർ

Advertisement