Home Entertainment Celebrities

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം, ഷോർട്ട് ഡ്രസ്സ് ഇട്ടെന്ന് വെച്ച് ഞാൻ എങ്ങനെ തെറ്റുകാരിയാകും: സംയുക്ത മേനോൻ അന്ന് തുറന്നടിച്ചത് ഇങ്ങനെ

1053

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, യമണ്ടൻ പ്രേമകഥ തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടി.

ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്ത മേനോൻ അവിടേയും മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. താരത്തിന്റെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Advertisements

ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോൻ ഒരിക്കൽ പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെ ആയിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Also Read
തന്നെ നായകൻ ആക്കി ഫാസിൽ ഇതുവരേയും സിനിമ എടുക്കാത്തതിന്റെ കാരണം ജയറാം പറഞ്ഞത് കേട്ടോ

അതേ സമയം നേരത്തെ സംയുക്ത നായികയായ എരിഡ എന്ന സിനിമയുടെ പോസ്റ്റർ ഏറെ വൈറലായി മാറിയിരുന്നു. അവളുടെ രാവുകൾ എന്ന സിനിമയുമായാണ് ആളുകൾ ഈ പോസ്റ്റർ താരതമ്യം ചെയ്തത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിനായി സംയുക്ത നടത്തിയിരിക്കുന്ന മേക്കോവറും അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം അന്ന് തന്റെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞവർക്ക് കിടിലൻ മറുപടിയും സംയുകത മേനോൻ നൽകിയിരുന്നു. എരിഡയുടെ പോസ്റ്ററിന് താഴെ ഇവർക്ക് ഡ്രസ്സ് വാങ്ങിച്ച് കൊടുക്കാൻ ആളില്ലേ എന്ന് തുടങ്ങുന്ന കമന്റുകളാണ് വന്നിരുന്നത്.

ഇവരോടൊക്കെ എന്ത് ഉത്തരം പറയാനാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാൻ ഇതിനൊക്കെ എന്ത് മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിലെ ഒരു സീനിൽ എനിക്ക് തന്ന കോസ്റ്റ്യൂം ആയിരുന്നു അത്. അതിന്റെ ഭാഗമയാത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം.

പിന്നെ ആൾക്കാർ എന്ത് കൊണ്ട് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നം മാത്രമാണ്. ഈയൊരു സന്ദർഭത്തിൽ മാത്രമല്ല. പലതരത്തിൽ വിചിത്രമായ കമന്റുകൾ വന്ന് പോകാറുണ്ട്. പിന്നെ അൽപം ഷോർട്ട് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാൻ എങ്ങനെ തെറ്റുകാരിയാകുന്നു. ഞാൻ തെറ്റ് ചെയ്തിട്ട് ആൾക്കാർ വിമർശിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ സങ്കടപ്പെടും.

ഒരു അഭിമുഖത്തിൽ ഈ കമന്റുകളെ കുറിച്ച് ചോദിക്കമ്പോഴാണ് അങ്ങനെയൊരു കാര്യമുണ്ടെന്ന് വരെ ഞാൻ അറിയുന്നത്. പല സിനിമ പ്രൊമോഷൻ സൈറ്റുകളിലും റീച്ചിന് വേണ്ടി വാർത്തകൾ വളച്ച് ഒടിയ്ക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

Also Read
മോഹൻലാലും ആയുള്ള പ്രശ്നം എന്താണെന്ന് പലരും ചോദിക്കുന്നു, കാരണമുണ്ട്; കലൂർ ഡെന്നീസിന്റെ വെളിപ്പെടുത്തൽ

Advertisement