ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ കാമുകി റിതു മന്ത്രയോട് കാമുകൻ ജിയ ഇറാനി ചെയ്തത് കണ്ടോ

516

ഏറെ ആവേശത്തോടെ മുന്നേറുന്നതിന് ഇടെയായിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 ന് അപ്രതീക്ഷിതമായി പൂട്ട് വീണത്. ഇതോടെ ബിഗ് ബോസ് താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിൽ മടങ്ങിയെത്തിയിരുന്നു.

തിരികെത്തിയ താരങ്ങളുടെ വിമാനത്താവളത്തിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു റിതു മന്ത്ര. തുടക്കം മുതൽ തന്നെ ബിഗ് ബോസ് വീട്ടിലെ മറ്റു വിഷയങ്ങളിൽ അധികം ഇടപെടാതെ സ്വന്തമായൊരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്നു റിതു.

Advertisements

ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങാതെ പരമാവധി ഒറ്റയ്ക്ക് നിക്കാനും റിതുവിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും അവസാനത്തെ ക്യാപ്റ്റനുമാണ് റിതു. നോബിയിൽ നിന്നുമാണ് റിതു ക്യാപ്റ്റൻസി ഏറ്റുവാങ്ങിയത്. റിതുവിനെ പോലെ തന്നെ പ്രേക്ഷകർക്ക് ഇന്ന് സുപരിചിതനാണ് റിതുവിന്റെ ആൺ സുഹൃത്തായ ജിയ ഇറാനി.

റിതുവിന് ഒപ്പമുള്ള ചിത്രങ്ങൾ നിരന്തരമായ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ജിയയും ചർച്ചയായി മാറുന്നത്. തങ്ങൾ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിൽ ആണെന്നായിരുന്നു ജിയ പറഞ്ഞത്. റിതുവിനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചുമെല്ലാമുള്ള ജിയയുടെ വാക്കുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അതേ സമയം തന്റെ പ്രണയത്തെ കുറിച്ച് റിതുവും മനസ് തുറന്നിരുന്നു. പ്രണയമുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റിതു. തനിക്കൊരു പ്രണയമുണ്ടെന്നും എന്നാൽ അതിന്റെ ഭാവി എന്താണെന്ന് പുറത്തിറങ്ങിയാൽ മാത്രമേ അറിയുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്.

കഴിഞ്ഞ ദിവസം റിതു നാട്ടിൽ തിരികെ എത്തിയതിന് പിന്നാലെ ജിയയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. റിതുവിനൊപ്പമുള്ള ചിത്രമായിരുന്നു ജിയ പങ്കുവച്ചത്
റിതുവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വെൽക്കം ബാക്ക് എന്നായിരുന്നു ജിയ കുറിച്ചത്.

പിന്നാലെ ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ടും റിതുവിന് വിജയാശംസകൾ നേർന്നു കൊണ്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം ബിഗ് ബോസ് നിർത്തിയെങ്കലും മൂന്നാം പതിപ്പിലെ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് നടക്കുകയാണ്. മണിക്കുട്ടൻ, സായ് വിഷ്ണു, അനൂപ്, ഡിംപൽ എന്നിവരാണ് യഥാക്രമം മുന്നിലുള്ളത്. റിതുവാണ് ഏറ്റവും പിന്നിലുള്ളതെന്നാണ് പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Advertisement