അതുവരെ ആർക്കും അറിയാത്ത ആ സത്യം ഇന്ത്യ മുഴുവൻ മനസ്സിലാക്കിയത് ദൃശ്യം 2 ഒടിടി റിലീസ് ചെയ്തതുകൊണ്ട് മാത്രമാണ്: വെളിപ്പെടുത്തലുമായി അൻസിബ ഹസ്സൻ

7465

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമ ഇന്ത്യൻ സിനിമയുടെ
ചരിത്രത്തിൽ തന്നെ ഇടം നേടിയ ചിത്രമായിരുന്നു. 2013ൽ പുറതതിറങ്ങിയ ഈ സൂപ്പർ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫും നിർമ്മിച്ചത്. ആന്റണി പെരുമ്പാവൂരും ആയിരുന്നു.

ജോർജ് കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ ആയിരുന്നു അവതരിപ്പിച്ചത്. രണ്ടു പെൺകുട്ടികളുടെ അച്ഛൻ ആയിട്ടാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മൂത്തമകൾ അഞ്ചു ജോർജിന്റെ വേഷം കൈകാര്യം ചെയ്തത് അൻസിബ ഹസൻ ആയിരുന്നു. അൻസിബ എന്ന നടിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു അഞ്ചു എന്ന കഥാപാത്രം.

Advertisements

ദൃശ്യം 2 ലും അൻസിബ അതേ വേഷം തന്നെ ചെയ്തിരുന്നു. ഒനനാം ഭാഗത്തെക്കാൾ വളരെ മികച്ച അഭിപ്രായമാണ് രണ്ടാം ഭാഗത്തിലെ പ്രകടനത്തിന് താരം സ്വന്തമാക്കിയത്. അതേ സമയം ദൃശ്യം 2 ആദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തത് കഴിഞ്ഞ ആഴ്ച ആയിരുന്നു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു ദൃശ്യം 2 ടെലിവിഷൻ പ്രീമിയർ നടന്നത്.

ഇതിനു മുന്നോടിയായി ദൃശ്യം 2 ന്റെ അണിയറപ്രവർത്തകരും താരങ്ങളും ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ ലൈവ് വന്നിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് വിശേഷങ്ങൾ ആയിരുന്നു ഇവർ ഇതിൽ പങ്കുവെച്ചത്. സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാതെ ഓൺലൈൻ റിലീസ് ആയി എത്തിച്ചതിന് നിരവധി ആരാധകർ ആയിരുന്നു പരാതി പറഞ്ഞത്.

ഇതിൽ തങ്ങൾക്ക് എല്ലാവർക്കും നിരാശ ഉണ്ട് എന്നും തങ്ങളും തിയേറ്റർ റിലീസ് തന്നെ ആയിരുന്നു ആഗ്രഹിച്ചത് എന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ ഇതിനൊപ്പം അൻസിബ കൂട്ടിച്ചേർത്ത ഒരു കാര്യമാണ് ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്.

അൻസിബയുടെ വാക്കുകൾ ഇങ്ങനെ:

ദൃശ്യം 2 ഓൺലൈൻ റിലീസ് നടത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉടനീളമുള്ള പ്രേക്ഷകർ ഈ സിനിമ കണ്ടു. അതിനു ശേഷം മാത്രമാണ് പലരും ദൃശ്യം എന്ന സിനിമ ആദ്യം റിലീസ് ചെയ്തത് മലയാളത്തിലാണ് എന്ന സത്യം മനസ്സിലാക്കിയത്. പലരുടെയും ധാരണ ഈ സിനിമ ഹിന്ദിയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷയിലായിരുന്നു ആദ്യം റിലീസ് ചെയ്തത് എന്നും മലയാളമടക്കമുള്ള ഭാഷകളിലേക്ക് പിന്നീട് റീമേക്ക് ചെയ്തതാണ് എന്നായിരുന്നു.

എന്നാൽ ദൃശ്യം 2 കണ്ടതോടെ പലർക്കും ദൃശ്യം ഒരു മലയാളം സിനിമയാണ് എന്ന സത്യം മനസ്സിലായി. ഇതിലൂടെ ആളുകൾ പിന്നീട് മലയാളം ദൃശ്യവും കണ്ടു. അങ്ങനെ രണ്ടാം ഭാഗത്തിന് ഒപ്പം നമ്മുടെ ഒന്നാം ഭാഗത്തിനും നല്ല സ്വീകരണം ലഭിച്ചുവെന്നും അൻസിബ പറയുന്നു.

ഇതിനൊപ്പം സംവിധായകൻ ജിത്തുജോസഫും ഒരു കാര്യം കൂട്ടിച്ചേർത്തു സംവിധായകൻ രാജമൗലി ദൃശ്യം 2 കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം പോലും രണ്ടാം ഭാഗം കണ്ടതിനു ശേഷം മാത്രമായിരുന്നു ഒന്നാം ഭാഗം കണ്ടത്. അദ്ദേഹം തെലുങ്ക് പതിപ്പ് മാത്രമായിരുന്നു കണ്ടത്, മലയാളം കണ്ടിരുന്നില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Advertisement