അദ്ദേഹത്തിന്റെ സ്വഭാവവും നിലപാടുകളുമെല്ലാം എനിക്ക് ഇഷ്ടമാണ്, ബിഗ് ബോസിലെ ഇഷ്ട മൽസാർഥിയെ കുറിച്ച് ഗായത്രി സുരേഷ്

142

മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാള സിനിമയിലെത്തിയത്. തുടർന്ന് മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൽ ചെയ്ത ഗായത്രി യുവ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം കൂടിയാണ്.

ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി ഒന്നിന് ഒന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പേരെടുത്തു. അതേപോലെ
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മൽസരാർത്ഥികളിൽ ഒരാളാണ് കിടിലം ഫിറോസ്. ഇത്തവണ വിന്നറാവുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥി കൂടിയാണ് കിടിലം.

Advertisements

അതേസമയം കിടിലം ഫിറോസിനോടുളള ഇഷ്ടം തുറന്നുപറഞ്ഞ് മുൻപ് എത്തിയ താരമാണ് ഗായത്രി സുരേഷ്. ഫിറോസിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കിടിലം ഫിറോസിനെ കുറിച്ചുളള ചോദ്യത്തിന് മറുപടിയുമായും ഗായത്രി സുരേഷ് എത്തിയിരുന്നു.

ആരാധകരുമായുളള ചോദ്യോത്തര വേളയിലാണ് ഫിറോസിനെ എപ്പോഴാണ് ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് ഗായത്രി വെളിപ്പെടുത്തിയത്. തനിക്ക് ഫിറോസിക്കയെ നേരത്തെ അറിയില്ലെന്ന് നടി പറയുന്നു. എനിക്ക് ഷോയിൽ വന്ന ശേഷമാണ് അറിയുക.

അതിൽ ഷോയുടെ പകുതി ആയപ്പോഴെക്കെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ സ്വഭാവവും നിലപാടുകളുമെല്ലാം ഇഷ്ടമാണ്, ഗായത്രി പറഞ്ഞു. കൂടാതെ സായി വിഷ്ണു, റിതു മന്ത്ര എന്നിവരെ കുറിച്ചുളള ചോദ്യത്തിനും നടി മറുപടി നൽകി.

സായി എനിക്ക് വളരെ ഇഷ്ടമുളള ഒരു മൽസരാർത്ഥിയാണ്. സായി നല്ലൊരു മനുഷ്യത്വമുളള മനുഷ്യനായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ നല്ലൊരു ഡീപായിട്ടുളള മനുഷ്യനാണ്. റിതു അവളെ കുറിച്ച് കൂടുതൽ സംസാരിക്കാറില്ല. ഫിറോസിക്ക പറഞ്ഞ പോലെ റിതു ഒരിക്കലും സ്വയം മാർക്കറ്റ് ചെയ്യാറില്ല. എനിക്ക് എറ്റവും ഇഷ്ടമുളള സിനിമാ താരങ്ങൾ ലാലേട്ടൻ, ദിലീപേട്ടൻ, നിവിൻ പോളി എന്നിവരാണ്.

കാരണം ഇവർക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മളും നാച്ചുറലാവും എന്നൊരു തോന്നൽ. അതായത് അവിടുന്ന വരുന്ന ആക്ഷൻസ് നാച്ചുറലാവുമ്പോൾ ഇവിടെ നിന്നുളള റിയാക്ഷനും നാച്ചുറലാവും. അപ്പോ ഭയങ്കര വൈബുളള സീനായി മാറുമെന്നും ഗായത്രി പറഞ്ഞു.

Advertisement