Home Entertainment

നാൽപ്പത്തൊമ്പത് ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തേക്ക് ഉറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ: തുറന്നു പറഞ്ഞ് ശാലു മേനോൻ

6757

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് നടി ശാലു മേനോൻ. മികച്ച ഒരു നർത്തകി കൂടിയായ ശാലു മേനോൻ സിനിമകളേക്കാൾ കൂടുതൽ സീരിയലുകളിലാണ് തിളങ്ങിയത്. അതേ സമയം ഇടക്കാലത്ത് നിരവധി വിവാദങ്ങളിലും നടി ഉൾപ്പെട്ടിരുന്നു.

ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നെന്നും തുറന്നു പറയുകയാണ് ശാലു മേനോൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ശാലു മേനോന്റെ തുറന്നു പറച്ചിൽ.

Advertisements

ആണിനെയായാലും പെണ്ണിനെയായാലും സത്യം മനസ്സിലാക്കാതെ ആക്ഷേപിക്കരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും താൻ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചെന്നും താരം പറയുന്നു.

Also Read
ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

ശാലുമേനോൻ വാക്കുകൾ ഇങ്ങനെ:

തുടക്കത്തിൽ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. ഒന്നാമത് ചെറുപ്പം. പ്രശ്നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി.

Also Read
എന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടു 21 വർഷമായി, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ ഞാൻ കാണിക്കുന്നത്: വെളിപ്പെടുത്തലുമായി മമ്മൂട്ടി

രണ്ടു ദിവസം ഞാനൊന്നു പതറി എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്നെ മാറ്റിയെടുത്തു. വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കിപ്പണിയാൻ ജയിലിലെ ദിവസങ്ങൾ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിലിൽ 49 ദിവസം കഴിഞ്ഞു.

പലതരം മനുഷ്യരെ കാണാൻ പറ്റി. കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ടവർ, നിസ്സഹായരായവർ. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിർത്തിയത്. ചെയ്തുപോയ തെറ്റോർത്തു പശ്ചാത്തപിക്കുന്നവർ, സാഹചര്യങ്ങൾ കൊണ്ട് തെറ്റിലേക്കെത്തിയവർ, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവർ, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യർ.

അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോൾ എന്റേതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തിരിച്ചറിഞ്ഞു. അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി.

Also Read
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ദളപതി വിജയ്

ക്ലാസ് വീണ്ടും തുടങ്ങി പ്രോഗ്രാമുകളിൽ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേൾക്കേണ്ടി വന്നില്ല. മിനിസ്‌ക്രീൻ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാൻ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം താൻ മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു ഇപ്പോൾ ഞാൻ ബോൾഡാണ് ആ മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞു വെന്നും ശാലു മേനോൻ വ്യക്തമാക്കുന്നു.

Advertisement